0%

Chapter Title : കുറ്റബോധം 11 [Ajeesh]

Author : Ajeesh Read All Parts 308

അത് പറയുമ്പോൾ അയാളുടെ മുഖത്ത് നിസ്സഹായത തെളിഞ്ഞുകാണാമായിരുന്നു... രേണുക തല താഴ്ത്തി... " ഹമ്മം... " എന്റെ മോള് ഇന്ന് ശിവേട്ടന്റെ കൂടെ വരും... അതിന് വേണ്ടി അവളോട് എന്ത് പറയും എന്നൊന്നും എനിക്കറിയില്ല..... പക്ഷെ അവൾ വരും.... രേണുക കലങ്ങിയ കണ്ണുകൾ പതിയെ തുടച്ചു... " ഹമ്മം... എന്തായാലും സത്യം അവളോട് പറയണ്ട... അവൾ എന്റെ കൂടെ സന്തോഷത്തോടെ വന്നാൽ മതി..." " ഇനി ആ മുഖത്ത് ഒരു സന്തോഷം കാണാനാകുമോ എന്ന് എനിക്കറിയില്ല... " ശിവൻ തിരിഞ്ഞു നടന്നു... ഒരു നിമിഷം ചിന്തിച്ച ശേഷം രേണുക രേഷ്മയുടെ മുറിയിലേക്ക് കടന്നു... അവൾ ഉറക്കമാണ്... രേണുക അവളുടെ കവിളിൽ തലോടി... കുഞ്ഞായിരുന്നപ്പോൾ കാണിച്ച കുറുമ്പിന് അടി വാങ്ങിയ ശേഷം ഒരുപാട് കരഞ്ഞ് കണ്ണീർ വറ്റി കരഞ്ഞുറങ്ങുന്ന തന്റെ മകളുടെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കിയ പോലെ രേണുകക്ക് തോന്നി... അത് അവരെ മാനസികമായി വല്ലാതെ വേട്ടയാടി... പക്ഷെ ഇത് അതിനുള്ള സമയം അല്ല... രേണുക മകളെ കുലുക്കി വിളിച്ചു... " മോളെ... എണീക്ക്... " രേഷ്മക്ക് കുലുക്കം ഒന്നും ഉണ്ടായിരുന്നില്ല... രേണുക കയ്യിലിരുന്ന ചായക്കപ്പ് അടുത്തുള്ള ടേബിളിൽ വച്ച് വീണ്ടും കുലുക്കി വിളിച്ചു... " മതി ഉറങ്ങിയത്... സമയം എന്തായി എന്നറിയോ??? " രേഷ്മ പതിയെ കണ്ണുതുറന്ന് കിടക്കയിൽ തന്നെ എഴുന്നേറ്റ് ഇരുന്നു.... " വേഗം പോയി കുളിച്ച് ഈ സാരി മാറിയിട്ട് വാ... " രേഷ്മ ആവലാതിയോടെ അമ്മയെ നോക്കി... " എങ്ങോട്ടാ..." ???. രേണുക കിടക്കയിൽ നിന്നും എണീറ്റ് പുറത്തേക്ക് പോകാൻ തുടങ്ങി... "

💬 Comments

View all comments