കുറ്റബോധം 11 [Ajeesh]
ശിവൻ തളർന്ന മട്ടിൽ രേഷ്മയെ നോക്കി... ശിവന്റെ ഭാവവ്യത്യാസങ്ങൾ കണ്ടപ്പോൾ ഒരു നിമിഷത്തേക്ക് ശിവൻ തന്റെ മകളോട് ഇപ്പോൾ തന്നെ എല്ലാം തുറന്ന് പറയുമോ എന്ന് ഭാസ്കരൻ സംശയിച്ചു.... പോകെ പോകെ ഏറ്റവും ദുർബലൻ ആയി മാറുകയായിരുന്നു ശിവൻ... " അവൻ ചുമ്മാ പറയുന്നതാ... നിങ്ങൾ ചെല്ല്... " ഭാസ്കരൻ ഇടയിൽ കയറി പറഞ്ഞു... രേഷ്മ വേഗം മുറ്റത്തേക്ക് ഇറങ്ങി നിന്നു... ശിവൻ തന്റെ മുണ്ട് മടക്കി കുത്തി അവളെയും കൊണ്ട് നടന്നു... അവളോടൊപ്പം നടക്കുന്ന നിമിഷങ്ങളിൽ ഒന്നും ഒരു വാക്കുപോലും അയാൾ മിണ്ടിയില്ല... പൂർണ്ണ മൗനമായിരുന്നു ശിവന്... രേഷ്മ എന്തിക്കെയോ അടുത്ത് നിന്ന് പറയുന്നുണ്ട്... പക്ഷെ അതൊന്നും അയാൾ കേൾക്കുന്നുണ്ടായിരുന്നില്ല... കുറ്റിയങ്കാവ് വെടിക്കെട്ട് കേട്ട് കഴിഞ്ഞ ഒരു ശരാശരി കാണിയെ പോലെ ശിവൻ നിലകൊണ്ടു... ഒരു മൂളൽ മാത്രമായിരുന്നു അയാൾ ആകെ കേൾക്കുന്നത് ബസ്സിൽ കയറി ഇരുന്നപ്പോൾ രേഷ്മ ശിവനെ തട്ടി വിളിച്ചു... " ശിവട്ടാ... ശിവട്ടാ..... എന്താ പറ്റിയത്... എന്നോട് ദേഷ്യം ആണോ ഇപ്പോഴും??? " ശിവൻ അവളെ നോക്കാനാവാതെ മുഖം തിരിച്ചു " അല്ല മോളെ..." ഇടറുന്ന വാക്കുകളോടെ അയാൾ അറിയാതെ പറഞ്ഞു... " ഞാൻ അവനെക്കുറിച്ചു ശിവേട്ടനോട് പറയണം എന്ന് വിചാരിച്ചതാ... പക്ഷെ... പറ്റിയില്ല... സോറി.... അതും പറഞ്ഞ് അവൾ ശിവന്റെ കൈകൾ തന്റെ ദേഹത്തോട് ചേർത്ത് പിടിച്ച് ആ ദൃഢമായ തോളിൽ ചാഞ്ഞുകിടന്നു... ആ ചൂടുപ്പറ്റി കിടക്കുമ്പോൾ അവൾക്ക് ഒരു ആശ്വാസം തോന്നിയിരുന്നു ... അൽപ സമയത്തിന് ശേഷം വണ്ടി ശക്തൻ സ്റ്റാന്റിൽ നിർത്തി... രാഹുലിനെ ഇറക്കാൻ സ്റ്റേഷനിലേക്ക് പോവുകയാണെന്നുള്ള ധാരണയിലായിരുന്നു അവൾ ഇരുന്നിരുന്നത്... എന്നാൽ ശക്തൻ ബസ്‌സ്റ്റാൻഡിൽ നിന്നും രാഹുലിന്റെ വീടിന്റെ ഭാഗത്തേക്കുള്ള ബസ്സിൽ മാറി കയറിയപ്പോൾ അവൾ ആശ്ചര്യത്തോടെ ശിവേട്ടനെ നോക്കി " അപ്പൊ അവൻ വീട്ടിൽ എത്തി അല്ലെ... എന്നിട്ട് എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ ശിവട്ടാ... " രേഷ്മ വേവലാതി പൂണ്ടു... ശിവൻ കൂടുതലും തന്നോട് മൗനം പാലിക്കുന്നത് രേഷ്മക്ക് ഒരു അസ്വസ്ഥത ഉണ്ടാക്കി... പിന്നെ അവൾ കൂടുതൽ സംസാരിക്കാൻ നിന്നില്ല... ശിവൻ പൂങ്കുന്നം റൂട്ട് ബസ്സ് നോക്കി അതിൽ കയറി കൂടെ രേഷ്മയും... ബസ് ചീറിപ്പാഞ്ഞു... രാഹുലിന്റെ വീട് എത്താറാവും തോറും ശിവനിൽ ചില അസ്വസ്ഥതകൾ എല്ലാം പ്രകടമായി... അത് അവളിൽ ഒരു ഭയം ജനിപ്പിച്ചു... " എന്താ ശിവട്ടാ???" എന്നോട് പറ....
💬 Comments
View all comments