0%

Chapter Title : കുറ്റബോധം 11 [Ajeesh]

Author : Ajeesh Read All Parts 306

ശിവന് തോന്നി... പക്ഷെ അത് പെട്ടന്ന് തന്നെ കേട്ടു പോയിരുന്നു... " അതൊന്നും സാരല്ല്യ ശിവട്ടാ... " എന്നെ ഇനീം തല്ലിയാലും ഞാൻ സഹിക്കും... ഞാനാണ് ഇതിന് എല്ലാം കാരണം... അവൾ ശിവന്റെ കയ്യിൽ പിടിച്ചു വിതുമ്പി... രാഹുലിനെ വിളിച്ചിട്ട് എടുക്കുന്നില്ല... ശിവേട്ടൻ അവൻ സ്റ്റേഷനീന്ന് വീട്ടിൽ ഒന്ന് എത്തിക്കൊ... ??? ശിവന്റെ കൈകൾ വിറക്കാൻ തുടങ്ങി.... അയാൾക്ക് വല്ലാത്ത ഭയം അനുഭവപ്പെട്ടു... രക്തദാഹിയായ ഒരു ചെന്നായയുടെ മുന്നിൽ പെട്ടുപോയ ചെമ്പരിയാടിനെ പോലെ അയാൾ രേഷ്മയെ നോക്കി.... തന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു എന്ന് മനസ്സിലാക്കിയ ശിവൻ പെട്ടന്ന് മുറിയിൽ നിന്ന് പുറത്തിറങ്ങി... ഹാളിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്ന ഭാസ്കരനെ വകവെക്കാതെ അയാൾ പുറത്തേക്ക് നടക്കാൻ തുടങ്ങി... " ശിവാ നീ എങ്ങോട്ടാ...??" ഭാസ്‌കരൻ വാതിൽക്കൽ എത്തിയപ്പോഴേക്കും ശിവനെ തടഞ്ഞു.... " എന്നെക്കൊണ്ട് പറ്റുന്നില്ലടാ... " അവളുടെ മുൻപിൽ ഞാൻ വെറും തൃണം ആയിപ്പോയി... ശിവൻ വിറക്കുന്ന വാക്കുകളോടെ പറഞ്ഞു... " നീ മാത്രമല്ല... ഇതിൽ നമ്മളെല്ലാവരും തെറ്റുകാരാണ്... " എന്തുതന്നെയായാലും ഒരു ദിവസം നമുക്ക് അവളുടെ മുൻപിൽ അത് സമ്മതിച്ചു കൊടുക്കേണ്ടി വരും... " ശിവൻ നിസ്സഹായതയോടെ നിന്നു... " പരിശുദ്ധി എന്ന വാക്കിന് നമ്മളൊക്കെ കല്പിച്ചു കൊടുത്ത അർത്ഥം എത്രത്തോളം അർത്ഥശൂന്യമാണ്... " അവളെ ചോദ്യം ചെയ്യാൻ പോയിട്ട് മുൻപിൽ നിൽക്കാൻ പോലും ഉള്ള അർഹത നമുക്കൊന്നും ഇല്ല... ശിവൻ തന്റെ മനസ്സിലെ ചിന്തകൾ ഓരോർന്നൊരൊന്നായി പുറത്തേക്ക് തള്ളി... " തോൽപ്പിച്ചു കളഞ്ഞു അവൾ നമ്മളെ .... " തോൽപ്പിച്ചു കളഞ്ഞു.... " ശിവൻ സോഫയിൽ തല

💬 Comments

View all comments