0%

Chapter Title : കുറ്റബോധം 11 [Ajeesh]

Author : Ajeesh Read All Parts 317

അതൊരു തോന്നാലായിരുന്നില്ല... അവൾ പെടുന്നനെ നിലത്തിരുന്നു... രാഹുലിന്റെ 'അമ്മ ഉറക്കെ നിലവിളിക്കുന്ന ശബ്ദം അവളുടെ ചെവിയിൽ മുഴങ്ങി... തന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നത് രേഷ്മ അറിഞ്ഞു... കണ്ണുകളിൽ നിന്നും കണ്ണീർ നിർത്താതെ വരുന്നുണ്ട്... എങ്കിലും അവൾ ഒരു രീതിയിലും ശബ്ദമുണ്ടാക്കിയില്ല... മൂകയായി ആ അകത്തളത്തിൽ ഇരുന്നു... അവനെത്തന്നെ നോക്കിയിരുന്നു... കണ്ണുകളെടുക്കാതെ... ചുറ്റും കൂടി നിന്നിരുന്ന സ്ത്രീകൾ പലരും അവളെക്കണ്ട് പലതും പറയാൻ തുടങ്ങി.. " ഏതാ ഈ കുട്ടി... ? " " ഞാൻ ആദ്യമായിട്ട് കാണുവാ.." " കൂടെ പഠിച്ചവർ ആരെങ്കിലും ആയിരിക്കും " " അങ്ങാനാണെങ്കിൽ വേറെയും കുട്ടികളെ കാണണ്ടെടി " അവർ അങ്ങനെ പലതും ചെറിയതും വലിയതും ആയ ശബ്ദത്തിൽ പിറുപിറുത്തുകൊണ്ടിരുന്നു... രേഷ്മ അതൊന്നും ചെവിക്കൊണ്ടില്ല... അവൾക്ക് തന്റെ ജീവൻ നഷ്ട്ടപ്പെട്ട പ്രതീതി ആയിരുന്നു... ഏറെ നേരം അവൾ രാഹുലിനെ നോക്കി ഇരുന്നു... ആ ഇരുപ്പിൽ എന്തോ അസൗകര്യം തോന്നിയ പോലെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവനെ മുറുകെ കെട്ടിപ്പിടിച്ചു കിടന്നു... " എന്താ കുട്ടി ഈ കാണിക്കണേ... ബോഡിയിൽ അങ്ങനെ തൊടാൻ പാടില്ല... " ഹാളിൽ കൂടി നിന്ന ഒരു സ്ത്രീ അല്പം ഉറക്കെ പറഞ്ഞു... പക്ഷെ രേഷ്മക്ക് അത് കാര്യമാക്കിയില്ല... അവൾ നിലത്തിരുന്ന് അവന്റെ നെഞ്ചിൽ തല ചായ്ച്ചു കൊണ്ട് കണ്ണടച്ച് കിടന്നു... കൂടി നിന്നവർ പരസ്പരം എന്തൊക്കെയോ പിറുപിറുക്കുന്ന ശബ്ദം ഹാളിൽ മുഴങ്ങി നിന്നു... അൽപ നേരം കഴിഞ്ഞപ്പോൾ ഒരു സ്ത്രീ വന്ന് അവളെ എഴുന്നേല്പിക്കാൻ ശ്രമിച്ചു... " മോളേ ഇങ്ങനെ കിടക്കരുത്..." എണീക്ക്... രേഷ്മ വലിയൊരു

💬 Comments

View all comments