Chapter Title : കുറ്റബോധം 11 [Ajeesh]
അലർച്ചയോടെ ശക്തിയായി കുതറിമാറി... ചുറ്റുമുള്ളവർ അവളെക്കണ്ട് ആകെ ഭയന്ന് പോയി... പെട്ടെന്ന് രാഹുലിന്റെ അമ്മ അവരെ വിലക്കി... രേഷ്മയെ പിടിച്ചു എഴുന്നേൽപ്പൊക്കാൻ ശ്രമിച്ച സ്ത്രീ രാഹുലിന്റെ അമ്മയോട് സ്വകാര്യമായി പറയുന്ന പോലെ അല്പം ഉച്ചത്തിൽ തന്നെ പറഞ്ഞു... " ഏതാ ഈ കൊച്ച്...??? ചേച്ചി അതിനെ ഒന്ന് എണീപ്പിച്ചു വിട്ടെ... " രേഷ്മ കിടന്ന കിടപ്പിൽ തന്നെ രാഹുലിന്റെ അമ്മയെ നോക്കി... കരഞ്ഞു തളർന്ന് അവശയായി ഇരിക്കുകയാണ് അവർ... തന്നെ ഇവിടെ നിന്നും പുറത്തേക്ക് ഇറക്കി വിടുമെന്ന് തോന്നിയതിനാൽ അവൾ രാഹുലിനെ കൂടുതൽ മുറുകെ ചേർത്തു പിടിച്ചു... " ചേച്ചീ..." അവർ വീണ്ടും നിർബന്ധിക്കാൻ തുടങ്ങി... " എന്റെ മോനോട് ആ കുട്ടിക്ക് അത്രക്കും സ്നേഹം ഉള്ളോണ്ടല്ലേ ബീനേ..... ഇനി എന്റെ മോൻ തിരിച്ചു വരില്ലല്ലോ... ഒന്ന് ചേർത്ത് പിടിക്കാൻ പോലും പറ്റില്ലല്ലോ... രാഹുലിന്റെ അമ്മ നെഞ്ചുതല്ലി കരഞ്ഞു... ഇതികർത്തവ്യമൂഡയായ പോലെ ബീന പിൻവാങ്ങി... പിന്നെ ആരും അവളെ എതിർത്തില്ല... അവർ തമ്മിലുള്ള അടുപ്പത്തിന്റെ ആഴം ഇനി ആർക്കും ബോധിപ്പിക്കേണ്ടതുമില്ല... രേഷ്മ വിതുമ്പിക്കൊണ്ട് കിടന്നു... ഏകദേശം ഒരു 4 മണിക്കൂർ കഴിഞ്ഞപ്പോൾ അവൾ പതിയെ എഴുന്നേറ്റു... നേരെ രാഹുലിന്റെ അമ്മയുടെ അടുത്തേക്ക് നടന്നു... അവരെ കെട്ടിപ്പിടിച്ച് കരഞ്ഞു... " മോള് ഇത് വച്ചോ ... " ഒടിഞ്ഞു പോയ ഒരു പുല്ലാങ്കുഴൽ നീട്ടിക്കൊണ്ട് അവർ പറഞ്ഞു... രേഷ്മ അതിലേക്ക് ആദരവോടെ നോക്കി... അതിനറ്റത്ത് അപ്പോഴും ആ ചുവന്ന ചരട് ഉണ്ടായിരുന്നു... അവൾ ഇറങ്ങി നടന്നു... പുറത്തേക്ക് കടന്നപ്പോൾ അവളുടെ കണ്ണിൽ അടങ്ങാത്ത കോപം മാത്രമായിരുന്നു... ഇനി ഈ
💬 Comments
View all comments