0%

Chapter Title : കുറ്റബോധം 11 [Ajeesh]

Author : Ajeesh Read All Parts 321

അയാൾക്കും അറിയില്ലായിരുന്നു... നടന്ന് ഉമ്മറപ്പടിയുടെ അടുത്ത് അവൾ എത്തിയപ്പോൾ അയാൾ പറഞ്ഞു " പോട്ടെ മോളെ... ജീവിതം അങ്ങനെയൊക്കെ ആണ്... " ഭാസ്‌കരൻ മകളുടെ നെഞ്ചോട് ചേർത്ത് പിടിച്ച് വിതുമ്പി... അവൾ പ്രതികരിച്ചില്ല... അച്ഛനോട് എങ്ങനെ പ്രതികരിക്കണമെന്നും അവൾക്ക് അറിയില്ലായിരുന്നു .... ആ മനസ്സ്‌ ആകെ വ്യാകുലമായിരുന്നു.... ഒരു വാക്ക് പോലും മിണ്ടാതെ അവൾ മുറിക്കകത്തേക്ക് കടന്നു... തൻറെ മകളുടെ കാലൊച്ച കേട്ടപ്പോൾ രേണുക ഓടിവന്നു... കെട്ടു പൊട്ടിയ പട്ടം പോലെ അവളുടെ ഹൃദയം പാറി നടക്കുകയാണെന്ന് അവർക്ക് മനസ്സിലായിരുന്നു... ഒരു പക്ഷെ മറ്റൊരു കടുംകൈക്ക്‌ തന്റെ മകൾ മുതിരുമോ എന്ന ഒരു ഭയവും രേണുകയിൽ ഉണ്ടായിരുന്നു... രേഷ്മ അകത്ത് കയറി കതകടക്കാൻ തുടങ്ങുന്നു എന്ന് കണ്ടപ്പോൾ അവരുടെ ആദി കൂടി... രേണുക ഓടിയടുത്തു... വാതിൽ വല്ലാത്ത ശക്തിയോടെ അമർത്തിത്തുറന്നു... അമ്മയുടെ വ്യാകുലമായ ഭാവങ്ങൾ മുഖത്ത് മിന്നിമറയുന്നത് കണ്ടപ്പോൾ രേഷ്മയുടെ മുഖത്ത് ഒരു പുച്ഛം തെളിഞ്ഞു വന്നു... " അമ്മ പേടിക്കണ്ട... ഞാൻ ചാവാനൊന്നും പോണില്ല... " ഇതിനൊക്കെ നിങ്ങൾ എല്ലാവരും അനുഭവിക്കണം... അത് എന്റെ ഒരു വാശി ആണ്... " അവളുടെ കണ്ണുകളിൽ തിളക്കുന്ന തീ അതു ഊട്ടിയുറപ്പിക്കുന്നുണ്ടായിരുന്നു.. " ഞങ്ങൾ എന്ത് ചെയ്തിട്ടാ മോളെ... " രേണുക കരഞ്ഞുകൊണ്ട് ചോദിച്ചു... " നിന്റെ നല്ലതിന് വേണ്ടിയിട്ടല്ലേ ഞങ്ങൾ എല്ലാം ചെയ്യുന്നത്‌.... " രേഷ്മയുടെ മുഖം കലുഷിതമായി... " ഹമ്മം... നല്ലത്... എന്റെ ജീവൻ കളഞ്ഞിട്ട് നല്ലതിന് വേണ്ടി ആണെന്ന് പറയരുത് അമ്മേ... " " നിങ്ങൾ ആരെങ്കിലും അവനെ ഒന്ന് പോയി കണ്ട് സമാധാനിപ്പിച്ചിരുന്നെങ്കിൽ....

💬 Comments

View all comments