Chapter Title : കുറ്റബോധം 11 [Ajeesh]
ഒരു കോൾ എങ്കിലും വിളിച്ചിരുന്നെങ്കിൽ അവൻ ഈ ഭൂമിയിൽ ഇപ്പോഴും ഉണ്ടായിരുന്നേനെ... " രേഷ്മ വാ വിട്ടു കരഞ്ഞു... ഭാസ്‌കരൻ മുറിയുടെ വാതുക്കൽ എല്ലാം കേട്ട് നിന്നു... അവളോട് എതിർത്ത് എന്തെങ്കിലും പറയാനോ, ഒന്ന് സമാധാനിക്കടി മോളെ എന്ന് പറയാനോ അയാൾക്ക് കഴിഞ്ഞില്ല... അവളുടെ മുഴുവൻ ശാപവാക്കുകളും ഏറ്റുവാങ്ങാൻ അയാൾ മനസ്സുകൊണ്ട് ഒരുങ്ങുകയായിരുന്നു... ഒരു പക്ഷെ അത് തൻറെ മകളുടെ മനസ്സിന്റെ സമനില തെറ്റാതിരിക്കാൻ ഉപകാരപ്പെടും ... " ചാവില്ല ഞാൻ അമ്മേ... " രേഷ്മ കണ്ണീർ തുടച്ച് ഘോരഭാവത്തിൽ പറഞ്ഞു... ചാവില്ല... ചാവില്ല.... രേഷ്മ തന്റെ കട്ടിലിൽ കയറി കിടന്നു... തന്റെ കണ്മുന്നിൽ നിന്ന് ഭൂമിയെ ചവിട്ടി മേദിച്ച് ഇറങ്ങിപ്പോയ രേഷ്മയെ ഓർത്ത് ശിവൻ തന്റെ വീടിന്റെ ഉമ്മറത്തെ ചവിട്ടുപടിയിൽ ഇരുന്നു.... " ഇല്ല... അവൾ തിരിച്ചുവരും... ഞാൻ വിളിച്ചാൽ വരാതിരിക്കാൻ അവൾക്ക് പറ്റുമോ... " ശിവൻ വൃഥാ ചിന്തിച്ചു... അയാളുടെ മനസ്സിലേക്ക് അവളുടെ കളങ്ങിമറിഞ്ഞ കണ്ണുകൾ തെളിഞ്ഞു വന്നു... എന്നും നിഷ്കളങ്കമായി മാത്രം കണ്ടിരുന്ന ആ മുഖം ക്രോധരൂപം പൂണ്ട രംഗം അയാളുടെ മനസ്സിനെ വീണ്ടും വീണ്ടും വേട്ടയാടി... പക്ഷെ അപ്പോഴും അയാളുടെ മനസ്സിൽ അവൾ ആ പഴയ കുട്ടിക്കളികൾ നിറഞ്ഞ രേഷ്മയായി തിരിച്ചുവരും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു... എന്നാലും എന്തിനായിരിക്കും അവൻ ഇതുപോലെ ഒരു തീരുമാനം എടുത്തത്...? ശിവൻ ചിന്തയിലാണ്ടു... അവളെ സംരക്ഷിക്കാൻ പറ്റാറ്റാത്തത്തിലുള്ള വിഷമം ആണോ അതോ അപമാനിക്കപ്പെട്ടു എന്ന ഉൾമനസ്സിലെ തോന്നാലാണോ..??? എന്തുതന്നെ ആയാലും ഓരോ വ്യക്തിയുടെയും ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ താൻ വിചാരിക്കുന്നത് പോലെ തന്നെ ആകണം എന്ന
💬 Comments
View all comments