0%

Chapter Title : കുറ്റബോധം 11 [Ajeesh]

Author : Ajeesh Read All Parts 537

വയ്യെ..." രേഷ്മ അങ്ങേയറ്റം ഭയത്തോടെ അന്നാദ്യമായി ശിവനെ നോക്കിക്കണ്ടു... " മരിയാതക്ക് ... മരിയാത്തക്ക് അടങ്ങി ഒതുങ്ങി ഇരുന്നോണം... " ആ വാക്കുകൾ പറയുമ്പോൾ അയാളുടെ ശബ്ദം ഇടറിയിരുന്നു... " ആവശ്യത്തിലധികം സ്വാതന്ത്ര്യം നിനക്ക് ഇവരൊക്കെ തന്നതിന്റെ ഫലം ആണ് ഈ കാണുന്നതൊക്കെ... " രേഷ്മ അടികൊണ്ട ഭാഗം പൊത്തിക്കൊണ്ട് അച്ഛനെയും അമ്മയെയും നോക്കി... തന്നോടുള്ള അടങ്ങാത്ത ദേഷ്യം അവർക്ക് ഉണ്ടെങ്കിലും... അതിനേക്കാൾ കൂടുതൽ സങ്കടമായിരുന്നു അവൾ ആ മുഖത്ത് കണ്ടത്.... ശിവൻ രേഷ്മയുടെ കൈ പിടിച്ച് എഴുന്നേൽപ്പിച്ചു... " ഇതോടുകൂടി എല്ലാം അവസാനിപ്പിച്ചോണം... " ആ വാക്കുകൾ ഒരു കല്പനക്ക് തുല്ല്യമായിരുന്നു... രേഷ്മ ഒരക്ഷരം പോലും മിണ്ടിയില്ല.... രേണുക രേഷ്മയെയും കൊണ്ട് അടുക്കളയിലേക്ക് നടന്നു... കണ്ണിൽ നിന്നും അപ്പോഴും ധാരയായി ഒഴുകിവന്നിരുന്ന കണ്ണീർ തുടച്ചു മാറ്റാൻ പോലും അവൾ മുതിർന്നില്ല... അമ്മയുടെ സമീപം മിണ്ടാതെ അവൾ നിന്നു... തനിക്ക് ഒരു താങ്ങായി നിൽക്കാൻ തയ്യാറാവുന്ന ഒരു മനസ്സെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് അവൾ ആ നിമിഷം കൊതിച്ചുപോയി... " പോയി ആ മുഖം കഴുക്... " രേണുക അവളോട് സൗമ്യതയോടെ പറഞ്ഞു... കരഞ്ഞു കലങ്ങിയ കണ്ണുകൾ സ്വയം തന്നോട് ഒരു വിശ്രമം ആവശ്യപ്പെടുന്നുണ്ട് എന്ന തോന്നൽ ഉണ്ടായതുകൊണ്ടാവാം... അവൾ വാഷ് ബൈസന്റെ അടുത്ത് ചെന്ന് മുഖം കഴുകി... " ഇനി നിന്നെ ആരെങ്കിലും വന്ന് കെട്ടും എന്ന് തോന്നുന്നുണ്ടോ??? " രേണുക എരിതീയിലേക് എന്ന പകർന്നു തുടങ്ങി... എന്റെ മോളെ ഇനി ആളുകൾ എന്തൊക്ക പറയും എന്ന് ഓർക്കുമ്പോ...." അവർ പതിയെവിതുമ്പി... രേഷ്മക്ക് അമ്മയെ സമാധാനിപ്പിക്കാൻ ഉള്ള

💬 Comments

View all comments