0%

Chapter Title : കുറ്റബോധം 11 [Ajeesh]

Author : Ajeesh Read All Parts 326

നാട്ടുകാരനെ കണ്ട പോലെ തന്നെ നോക്കുന്നത് ശിവൻ കണ്ടു... മിക്കവാറും എല്ലാവരുടെയും മുഖഭാവം അങ്ങനെ തന്നെയാണ്... താൻ ഈ നാട് വിട്ട് പോയി എന്ന് കരുതികാണണം അവർ... അയാൾ ചിന്തിച്ചു... ശിവൻ ചായക്കടയിൽ ചെന്ന് ഒരു ചായ പറഞ്ഞു... " ഇങ്ങളെ കൊറേ ആയല്ലോ കണ്ടിട്ട്... " ശിവനെ കണ്ട മാത്രയിൽ ഒരു ചെറുപ്പക്കാരൻ പയ്യൻ ചോദിച്ചു... " ഇവിടേക്ക് ഒന്നും ഇറങ്ങാണ്ട് ഇരുന്നിട്ട് എന്താ കാര്യം ശിവട്ടാ... " ഫിലിപ്പോസിന്റെ നാവ് രേഷ്മയെ പലതവണ ചിത്രവധം ചെയ്തിട്ടുള്ള കാര്യം ശിവന് അറിയാമായിരുന്നു... അയാൾക്ക് പുറമെ മറ്റു പലരും അത് കേട്ട് രസിക്കാൻ മാത്രം ഇവിടെ വരുന്നുണ്ട് എന്ന കാര്യവും ശിവൻ മനസ്സിലാക്കിയിരുന്നു.... പക്ഷെ ആ സമയത്ത് അവരോട് ഒരു കാർക്കശ്യത്തിന് നിൽക്കാൻ ശിവൻ ആഗ്രഹിച്ചിരുന്നില്ല... അയാൾ പുഞ്ചിരിച്ചു കൊണ്ട് ഒഴിഞ്ഞു മാറി... " കുറച്ച് നാൾ മാറി നിൽക്കാൻ തോന്നി... അത്രേ ഉള്ളു..." ശിവൻ ചായ എടുത്ത് പതിവ് പോലെ തൊട്ടടുത്തുള്ള ഉണ്ണിയേട്ടന്റെ കടയിൽ പോയി.... " ഉണ്ണിയേട്ടാ... എന്തൊക്കെ ഇണ്ട് വിശേഷം... " ശിവനെ കണ്ട മാത്രയിൽ ആ വൃദ്ധന്റെ കണ്ണുകൾ പ്രതീക്ഷയോടെ തുറന്നു... അയാൾ വല്ലാതെ അവശൻ ആയിരിക്കുന്നു... ശരീരം വല്ലാതെ ശോഷിച്ചു തുടങ്ങി... ആരോഗ്യം നന്നേ ഇല്ലാതായ പോലെ തോന്നും കാഴ്ച്ചയിൽ... ശിവൻ ഉണ്ണിയേട്ടന്റെ അടുത്തേക്ക് അടുത്തു... " ഇതെന്ത് കോലാണ് ... നിങ്ങള് വീട്ടിൽ ഒന്നും കഴിക്കണില്ലേ..." ശിവൻ അയാളെ പുണർന്നുകൊണ്ട് ചോദിച്ചു... " പോടാ അത് ഞാൻ നിന്നോടാ ചോദിക്കണ്ടേ... ആകെ കോലം കേട്ടല്ലോ നീ... " ശിവൻ

💬 Comments

View all comments