0%

Chapter Title : കുറ്റബോധം 11 [Ajeesh]

Author : Ajeesh Read All Parts 327

പുറത്തെക്ക് നോക്കി " ഏയ് ഇല്ലാന്നേ... ഇതൊക്കെ വീട്ടിൽ ചുമ്മാ ചടഞ്ഞു കൂടി ഇരുന്നതിന്റെ ആണ്... " ശിവൻ തന്റെ ചായ മോന്തിക്കൊണ്ട് അവിടെയുള്ള ഒരു ചെറിയ സ്റ്റൂളിൽ ഇരുന്നു.... അൽപ്പനേരം അവർ ഇരുവരും ഒന്നും മിണ്ടിയില്ല... രേഷ്മയെ കുറിച്ച് ചോദിക്കാൻ രണ്ട് പേർക്കും പരസ്പരം ബുദ്ധിമുട്ട് തോന്നി... അത് അവർ ഇരുവരെയും വേദനിപ്പിക്കുന്ന ഒന്നാണ് എന്ന് അവർക്കും നന്നായി അറിയാമായിരുന്നു... അവസാനം ഉണ്ണിയേട്ടൻ തന്നെ പറഞ്ഞു... " പോട്ടെ ശിവാ... രേഷ്മക്കുട്ടി എല്ലാം മറന്ന് നമ്മളൊക്കെ വിചാരിച്ചതിലും നല്ല ഒരു നിലേല് എത്തും... " ശിവൻ ഒന്നും മിണ്ടിയില്ല... " നീയും അവളും ഇങ്ങോട്ട് തിരിഞ്ഞു നോക്കാണ്ടായപ്പോ ഞാൻ പകുതി ചത്തു... " " അവളെ കാണാറുണ്ടോ ഉണ്ണിയേട്ടാ നിങ്ങള്...." ശിവൻ ഒരു സമാധാനത്തിനെന്നോണം ചോദിച്ചു... " ഇല്ല ... ഞാൻ ഇവിടെ വരുമ്പോ ഇപ്പൊ ആരും ശരിക്ക് ശ്രദ്ധിക്കാറ് പോലും ഇല്ല... വെറുതെ ഇവിടെ വരെ വരും... തിരിച്ചു പോവും പിന്നെ കട തുറന്നാൽ ഓരോന്ന് ആലോചിച്ച് ഒരേ ഇരിപ്പാ ഇവിടെ... " ശിവൻ ചായ കുടിച്ചു കഴിഞ്ഞ് ഗ്ലാസ്സ് ഉണ്ണിയേട്ടന്റെ കടയിൽ തന്നെ വച്ചു... അപ്പോഴാണ് ശിവൻ അത് ശ്രദ്ധിച്ചത്... അകലെ നിന്നും ഒരു പെണ്കുട്ടി നടന്നു വരുന്നുണ്ട്... മുടി അഴിച്ചിട്ടിരിക്കുന്നു... മുഖത്ത് ആയിരം സൂര്യന്റെ കിരണങ്ങൾ പതിച്ച പോലെ കാന്തി, ഒരു വെളുത്ത കേരളാ സാരി ഉടുത്ത് സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകമായി അവൾ നടന്നു വരുന്നുണ്ടായിരുന്നു... രേഷ്മ... ശിവൻ അവളെ നോക്കി നിന്നുപോയി... " എന്റെ കുട്ടി... " ഉണ്ണിയേട്ടാ... കുറച്ച്

💬 Comments

View all comments