0%

Chapter Title : കുറ്റബോധം 11 [Ajeesh]

Author : Ajeesh Read All Parts 328

കപ്പലണ്ടി മിട്ടായി പൊതിഞ്ഞ് താ... " ആ സമയം ഉണ്ണിയേട്ടന്റെ മുഖത്തും വല്ലാത്ത ഒരു പ്രസരിപ്പ് ശിവൻ കണ്ടു.... അയാൾ ദ്രുതഗതിയിൽ കപ്പലണ്ടി മിട്ടായി പൊതിഞെടുത്തു... " ഉണ്ണിയേട്ടാ പൈസ ഞാൻ തരാട്ടാ... " ശിവൻ വീണ്ടും ചമ്മിയ മട്ടിൽ പറഞ്ഞു... " പോടാ... അവന്റെ ഒരു പൈസ... " അയാൾ അടിക്കാൻ ഓങ്ങി..." ശിവൻ റോഡ് മറിഞ്ഞു കടന്ന് രേഷ്മയുടെ മുന്നിലേക്ക് നടന്നടുത്തു.... ശിവനെ കണ്ടപ്പോൾ രേഷ്മയുടെ നടത്തത്തിന്റെ വേഗത കുറഞ്ഞു ... പക്ഷെ അവൾ അയാളുടെ മുഖത്ത് നിന്നും കണ്ണെടുത്തില്ല... അവൾ അടുത്തെത്തിയതും ശിവൻ ആ പൊതി അവൾക്ക് നൽകി... അവളോട് എങ്ങനെ എന്ത് പറയണം എന്നൊക്കെ ഇന്നലെ ഇരുന്ന് ആലോചിച്ചു കൂട്ടിയതോന്നും അയാളുടെ മനസ്സിലേക്ക് വന്നില്ല... പഴയ നിഷ്കളങ്കത ആ മുഖത്ത് നിന്നും പോയിരിക്കുന്നു... ഇന്ന് അത് ഒരു പക്വത കൈവരിച്ച സ്ത്രീയുടെ മുഖമാണ്... ശിവൻ അവളുടെ അടുത്തേക്ക് ചേർന്ന് നിന്നു... " മോളെ ... ഞാൻ " ശിവൻ എന്തോ പറയാൻ വന്നതും രേഷ്മ ഇടയിൽ കയറി അത് വിലക്കിക്കൊണ്ട് തുടർന്നു... " ഞാൻ ഒന്ന് കാണാൻ ഇരിക്കായിരുന്നു... " വീട്ടിലേക്ക് വരണം എന്ന് വിചാരിച്ചതാ... ഇതിപ്പോ ഇങ്ങോട്ട് വന്നത് നന്നായി... " ശിവൻ അവളെ വാത്സല്യത്തോടെ നോക്കി അവളുടെ കവിളിൽ തലോടാൻ ശ്രമിച്ചു.... പക്ഷെ അവൾ അത് ശക്തമായി തട്ടിമാറ്റി... അതിന് ശേഷം അതി ക്രൂരമായ ഒരു നോട്ടവും... ശിവൻ അമ്പരന്ന് നിന്നു... " നിങ്ങളെ സ്നേഹിച്ചിരുന്ന ആ പഴയ രേഷ്മ ഇന്നില്ല... അവൾ മരിച്ചു... " ഇനി എന്നെ

💬 Comments

View all comments