Chapter Title : കുറ്റബോധം 11 [Ajeesh]
കാണാൻ വരരുത്... അതീ കവലയിലായാലും, വീട്ടിലായാലും " ശിവൻ തല കുമ്പിട്ട് നിന്നു... ഇത് താൻ അർഹിക്കുന്നതാണ് എന്ന് അയാൾ ഉറപ്പിച്ചിരുന്നു... "നമുക്കിടയിൽ ഇപ്പൊ ഒരു ജീവിൻ നിന്ന് കളിക്കുന്നുണ്ട്... അതിന് എനിക്ക് ഒരു ഉത്തരം കിട്ടാതെ നിങ്ങളെ എനിക്ക് ഇനി കാണണ്ട... " പോ... " വെറുപ്പാണ് എനിക്ക് .... " അവൾ ഘോരമായി പറഞ്ഞു..." ശിവന്റെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു... എങ്കിലും അയാൾ തല ഉയർത്തുവാനോ അവളെ എതിർത്ത് എന്തെങ്കിലും പറയുവാനോ നിന്നില്ല... " ഇനിയിപ്പോ ഞാൻ ചത്താലും നിങ്ങള് വരണമെന്നില്ല... " എന്നെ കൊന്നത് നിങ്ങളൊക്കെ തന്നെ അല്ലെ... ഇനിയിപ്പോ ശവം കാണാൻ വന്നിട്ട് എന്തിനാ... " ദേ ഈ കാണുന്ന ശരീരത്തിന് ജീവനുണ്ട് എന്നെ ഉള്ളു... ചത്തതിന് തുല്യമാണ്..." ശിവൻ എന്തെങ്കിലും തിരിച്ചു പറഞ്ഞിരുന്നെങ്കിൽ ഇതിലും മോശമായി അവൾ സംസാരിക്കുമായിരുന്നു എന്ന് അവളുടെ മുഖം വ്യക്തമാക്കി... ശിവൻ തണുത്തു മരവിച്ച പോലെ നിന്നു... അയാളെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് അവൾ നടക്കാൻ ഒരുങ്ങി... പക്ഷെ പെട്ടന്ന് തന്നെ എന്തോ ഓർമ വന്ന മട്ടിൽ അവൾ നിന്നു... " ഇനി ഈ സാധനം എനിക്ക് എന്തിനാ... " അവൾ ആ കപ്പലണ്ടി മിട്ടായിയുടെ പൊതി വലിച്ചെറിഞ്ഞു.... ശിവൻ മുഖമുയർത്തി അവളെ നോക്കി... അയാളുടെ കണ്ണീരിൽ കുതിർന്ന മുഖം ഒരു നിമിഷം നോക്കിനിന്നു... അത് നോക്കി നിൽക്കാൻ ആവാത്തതുകൊണ്ടാവണം രേഷ്മ വേഗം നടന്നു നീങ്ങി... ശിവൻ തിരിഞ്ഞു നിന്നു... കവലയിൽ ആ സമയത്ത് ഉണ്ടായിരുന്നവർ മുഴുവൻ അയാളെ തന്നെ നോക്കി നിൽക്കുകയാണ്... ഫിലിപ്പോസിന്റെ
💬 Comments
View all comments