0%

Chapter Title : കുറ്റബോധം 11 [Ajeesh]

Author : Ajeesh Read All Parts 304

ഫാമിലി ആണ്... " ഇപ്പൊ ഇങ്ങോട്ട് ആ കൊച്ചിനെ കൊണ്ടു വരണ്ട... പിന്നെ അത് ഇതിനേക്കാൾ മോശമായിട്ടായിരിക്കും അവസാനിക്കാ..." രാമേട്ടൻ പറഞ്ഞു നിർത്തി... ശിവൻ ഫോൺ കട്ട് ചെയ്തു... ഇടഞ്ഞു ഓടി വരുന്ന മഥയാനയെ കണ്ടാലും പതറാതെ നിൽക്കുന്ന ശിവൻന്റെ മുഖത്ത് വല്ലാത്ത ഭയം തളം കെട്ടി നിന്നു.... " ശിവാ നീ കാര്യം പറയാടാ... " ഭാസ്കരന്റെ ക്ഷമ നശിച്ചിരുന്നു... " ആ ചെക്കൻ മരിച്ചു... " ഭാസ്‌കരൻ ഭയന്ന് പുറകിലേക്ക് നീങ്ങി... "ആത്മഹത്യ ചെയ്തതാ.... " ഭാസ്കരൻ അകത്തേക്ക് നോക്കി... ആരും കേട്ടിട്ടില്ല... ആ മനുഷ്യന് താങ്ങാവുന്നതിലും വലുതായിരുന്നു അപ്പോൾ അയാൾ കേട്ടത്... " ശിവാ എന്റെ മോള്... അവളോട് പറയണ്ടേ....??? " ഭാസ്‌ക്കരന്റെ കയ്യും കാലും വിറക്കുന്നുണ്ടായിരുന്നു... " ഇപ്പൊ പറയണ്ട... നാളെ ഞാൻ തന്നെ അവളെ കൊണ്ട് പോവാം... " ശിവൻ പറഞ്ഞൊപ്പിച്ചു... " ഈ പാപം മുഴുവൻ ഞാൻ എവിടെ കൊണ്ട് കളയും എന്റെ ഈശ്വരാ..." ശിവൻ വികാരധീനനായി വെറുതേ പറഞ്ഞു... ഇരുന്നിട്ട് ഇരിപ്പൊറക്കുന്നില്ല... ശിവൻ പുറത്തേക്ക് ഇറങ്ങി നടന്നു... ഗേറ്റ് വരെ എത്തിയപ്പോഴേക്കും അയാൾക്ക് തീരുമാനം മാറ്റാൻ തോന്നി... " അവളോട് പറയണം.... ഇല്ലങ്കിൽ ഞാൻ എന്റെ മോളോട് ചെയ്യുന്ന ഏറ്റവും വലിയ പാപം ആയിരിക്കും അത്... " ശിവന്റെ മനസ്സ് വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു... അയാൾ തിരികെ വന്നു... നേരെ അകത്തേക്ക് കയറി... " ശിവാ... ഇപ്പൊ അവളോട് പറയണോ??? " അപകടം മുൻകൂട്ടി കണ്ടിട്ടെന്ന പോലെ ഭാസ്‌കരൻ വിലക്കുമായി വന്നു... എന്നാൽ ശിവന് മുൻപിൽ മറ്റൊരു

💬 Comments

View all comments