Chapter Title : കുറ്റബോധം 11 [Ajeesh]
കിടപ്പ് തന്നെയായിരുന്നു... ഉടുത്തിരുന്ന സാരി മാറിയിടാനോ , ഭക്ഷണം കഴിക്കാനോ അവൾ എഴുന്നേറ്റില്ല... അവൾക്ക് വേണ്ട ഭക്ഷണം അവളുടെ മുറിയിൽ എത്തിച്ചു കൊടുത്തത് പൂർവ്വസ്ഥിതിയിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു... നേരം ഇരുട്ടാൻ തുടങ്ങി... സമയം തൃസന്ധ്യ കഴിഞ്ഞിരുന്നു... അസ്തമയ സൂര്യന്റെ അവസാന കിരണങ്ങൾ മാത്രം ഭൂമിയിൽ അവശേഷിച്ചു... "ഇന്നിനി നീ വീട്ടിലേക്ക് പോവണ്ട ശിവാ..." ഭാസ്കരൻ പറഞ്ഞു... ഹമ്മം.. ഞാനും അത് ആലോചിച്ചു... പോയാലും എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല... മനസ്സ് മുഴുവൻ ഇവിടായിരിക്കും... " ശിവൻ ഉമ്മറത്തെ പടിയിൽ ഇരുന്നുകൊണ്ട് നിലത്തേക്ക് ചാഞ്ഞു കിടന്നു... പെട്ടന്ന് മൊബൈൽ റിങ് ചെയ്ത ശബ്ദം കേട്ട് ശിവൻ എഴുന്നേറ്റു... കൊണ്സ്ട്രബിൾ രാമൻ ആണ്... " ഹാലോ... എന്താ രാമേട്ടാ..." " ശിവാ ആ ചെക്കൻ ആത്മഹത്യ ചെയ്തു... " ശിവൻ ഒരു നിമിഷം നടുങ്ങിപ്പോയി... രാഹുലിന്റെ മുഖത്ത് ആഞ്ഞടിച്ച നിമിഷം ശിവന്റെ മനസ്സിൽ തെളിഞ്ഞു വന്നു..... തിരിച്ചൊന്നും പറയാനാവാത്ത വിധം വിറങ്ങലിച്ചു പോയിരുന്നു അയാൾ... ഭാസ്‌ക്കരൻ ശിവന്റെ മുഖഭാവങ്ങൾ കണ്ട് പരിഭ്രാന്തി പൂണ്ടു... " എന്താ ശിവാ എന്താ പ്രശ്നം... " ശിവൻ അപ്പോഴും ചെവിയിൽ നിന്നും ഫോൺ എടുക്കാതെ സ്തംഭിച്ചു നിന്നു... " തൽക്കാലം ആ കൊച്ചിനെ അറിയിച്ചു സംഭവം വഷളാക്കണ്ട...." നാളെ നേരം വെളുത്തിട്ട് അവളെ ഒന്നും പറയാതെ ഇങ്ങോട്ട് കൊണ്ടുവന്ന് ഒന്ന് കാണിച്ചാൽ മതി... " ശിവൻ ഭാസ്കരനെ നിസ്സഹായതയോടെ നോക്കി... " രാമേട്ടാ അവന്റെ വീട്ടുകാർ ഒക്കെ... ??" " ഒറ്റ മോനാ... പോരാത്തെന് അധികം ബന്ധുക്കൾ ഒന്നും ഇല്ലാത്ത ഒരു ചെറിയ
💬 Comments
View all comments