0%

Chapter Title : കുറ്റബോധം 11 [Ajeesh]

Author : Ajeesh Read All Parts 302

ശ്രമിച്ചില്ല... ഒരുപക്ഷേ അത് അറിഞ്ഞാൽ അവൾ വീണ്ടും തങ്ങളുടെ വരുതിയിൽ നിന്ന് അകന്നു പോകുമോ എന്ന ഭയം അയാളെ അലട്ടിയിരുന്നു... "ഭാസ്‌കരേട്ടാ ഇവളെ പിടിച്ചോണ്ട് പോയേ... " ശിവൻ തന്റെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു... ജീവിതത്തിൽ ഒരിക്കലും തന്റെ രേഷ്മയെ വിഷമിപ്പിക്കരുത് എന്ന് ആഗ്രഹിച്ചിരുന്ന ശിവന് അവളുടെ ആ വാക്കുകൾ താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.... എങ്കിലും തന്റെ വിഷമമൊന്നും ഒരു തരിപോലും പുറത്ത് കാട്ടാതിരിക്കാൻ ശിവൻ കിണഞ്ഞു ശ്രമിച്ചു.... ഭാസ്കരൻ അവളെ എഴുന്നേൽപ്പിച്ചു അവളുടെ മുറിയിലേക്ക് കൊണ്ടുപോയി ... " അച്ഛാ... എന്നോട് ഒന്ന് മിണ്ട് അച്ഛാ... എന്നെ അത്രക്ക് വേണ്ടാതായോ നിങ്ങൾക്ക് ???." ഭാസ്‌കരൻ തന്റെ മകളെ തളർന്ന മട്ടിൽ നോക്കി... അയാളുടെ കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണീർ പുറത്തേക്ക് വീണു... പക്ഷെ അവളോട് ഒരു വാക്ക് പോലും മിണ്ടാൻ അയാൾ ശ്രമിച്ചില്ല... രേഷ്മ തന്റെ അച്ഛന്റെ കയ്യിൽ പിടിച്ചു... " അച്ഛാ... " എന്നോട് ക്ഷമിക്ക്... ഇപ്പൊ എന്റെ ഈ ഒരു ആവശ്യം നിങ്ങൾ സാധിച്ചു തന്നാ മതി... " രേഷ്മയുടെ കൈ തട്ടിയകറ്റി ഭാസ്കരൻ നടന്നകന്നു... താൻ പറയുന്ന ഒന്നിനും ഇനി ഈ വീട്ടിൽ ഒരു വിലയും ഉണ്ടാകില്ല എന്ന് അവൾക്ക് തോന്നി... ആരോട് പറഞ്ഞാലും എതിർപ്പ് മാത്രമാണ് ഫലം... പക്ഷെ അവൾക്ക് വീണ്ടും വീണ്ടും അവൻ എന്തോ അപകടത്തിലാണ് എന്ന തോന്നൽ ഉള്ളിൽ ഉടലെടുത്തുകൊണ്ടിരുന്നു... ഇനിയും ഇത് പറഞ്ഞാൽ അവർ തന്നെ ഒട്ടും പരിഗണിക്കില്ല എന്ന് തോന്നിയപ്പോൾ അവൾ ആ ശ്രമം ഉപേക്ഷിച്ചു... അവൾ അവിടെ നിന്നും പിന്നീട് എഴുന്നേറ്റില്ല... ഒരേ

💬 Comments

View all comments