0%

Chapter Title : [കുറ്റബോധം 12 [Ajeesh]

Author : Ajeesh Read All Parts 354

നിൽക്കാനായില്ല... തന്റെ കണ്ണീർ അവരെ കാണിക്കാൻ അവൾ ആഗ്രഹിച്ചിരുന്നില്ല എന്ന് വേണം കരുതാൻ... ആൻസി വേഗം തിരിഞ്ഞു നടന്നു... അവൾ നടന്നു നീങ്ങുന്ന വഴി നിക്കി രേണുക നിന്നു... പെട്ടെന്ന് രേഷ്മ അകത്ത് നിന്നും ഓടി വന്ന് വാതിൽക്കൽ നിന്നു... " അവളുടെ കണ്ണുകൾ അന്സിയെ അന്വേഷിച്ചു നടന്നു... രേണുക തിരിഞ്ഞു നോക്കുമ്പോൾ വാതിൽക്കൽ പ്രതീക്ഷയോടെ തന്റെ മകൾ നിൽക്കുന്നത് കണ്ടു... അവളുടെ ആ നോട്ടത്തിൽ ഒരുപാട് കാര്യങ്ങൾ ഇനിയും പറയാൻ ബാക്കി വച്ചതിന്റെ വെമ്പൽ ഉണ്ടായിരുന്നു... അതിനുള്ള അവസരം ഇനിയും ഉണ്ടാകില്ലെന്നുള്ള നിരാശയുണ്ടായിരുന്നു... രേണുകക്ക് ഒരു ചെറിയ പ്രതീക്ഷ തോന്നിത്തുടങ്ങിയിരുന്നു... അവർ തന്റെ മകളുടെ തോളിൽ പിടിച്ചുകൊണ്ട്‌ തല താഴ്ത്തി പതിയെ പറഞ്ഞു... " സാരമില്ല മോളെ... നിനക്ക് ഒരു വിഷമം ഉണ്ടെന്ന് അറിഞ്ഞാൽ അവൾ ഇനിയും വരും... " രേഷ്മ നിറഞ്ഞ കണ്ണുകളോടെ അമ്മയെ നോക്കി... അവളുടെ മുഖം ചുവന്ന് തുടുത്ത് വന്നു... എന്റെ കൂടെ നിന്ന എനിക്ക് വേണ്ടി എല്ലാം ചെയ്ത് തന്ന എന്റെ അമ്മക്കും അച്ഛനും ഞാൻ ഒന്നും ചെയ്തില്ലല്ലോ എന്ന തോന്നൽ അവളിൽ ആദ്യമായി ഉണ്ടായി... മനസ്സിൽ ഒരു നേരിയ കുറ്റബോധം അവളെ വേട്ടയാടാൻ തുടങ്ങി... എരിയുന്ന മനസ്സിലേക്ക് മറ്റൊരു തീപ്പൊരി പോലെ... പക്ഷെ ആ നിമിഷം തന്റെ അമ്മയെ അഭിമുഖീകരിക്കാൻ അവൾക്ക് വലിയ ജാള്യത തോന്നി... പെട്ടന്ന് ഒരു രക്ഷപ്പെടലിനെന്ന പോലെ അവൾ മുറിക്കുള്ളിൽ കയറി കഥകടച്ച് ഇരുന്നു... ആൻസി കട്ടിലിൽ ചാരി വച്ചിരുന്ന തലയണ എടുത്ത് നെഞ്ചോട് ചേർത്ത് അവൾ ചിന്തയിൽ മുഴുകി... മരത്തണലിൽ ഇരുന്ന് പുല്ലാങ്കുഴൽ

💬 Comments

View all comments