0%

Chapter Title : കുറ്റബോധം 13 [Ajeesh]

Author : Ajeesh Read All Parts 734

ആരെയെങ്കിലും സംസാരിക്കാൻ കിട്ടിയാൽ പിന്നെ വിടില്ല എന്ന കാര്യം റോഷന് നന്നായി അറിയാം...
സ്ത്രീകളോടാണ് സംസാരിക്കുന്നത് എങ്കിൽ പിന്നെ പറയുകയെ വേണ്ട...
" ഇനി രണ്ട് മാസം ഇവിടുണ്ടാവും "
സോഫി അയാളോട് പറഞ്ഞു
റോഷന്റെ വരവ് അപ്പോഴേക്കും അയാൾ കണ്ടിരുന്നു...
" എന്തൊക്കെ ഉണ്ടെടാ ഗൾഫിൽ വിശേഷം...??? നല്ല ചൂടാണോ??? "
സോഫി പെട്ടന്ന് തിരിഞ്ഞു നോക്കി തന്റെ പുറകിൽ ഇച്ഛായൻ വന്നത് അവൾ അറിഞ്ഞിരുന്നില്ല...
" ഏയ് ഇപ്പോ അവിടെ ഒക്കെ നല്ല മഴയാന്നെ... ഇവിടത്തേക്കാളും മഴയാ അവിടെ... "
റോഷൻ മറുപടി കൊടുത്തു...
അയാളുടെ മുൻപിൽ പെട്ടുപോകാതെ വേഗം ഊരിപ്പോകാൻ വേണ്ടി റോഷൻ ഒരു നീക്കം നടത്തി...
" ഞാൻ ഈ ബാഗ് ഒന്ന് കൊണ്ട് വക്കട്ടെ... "
റോഷൻ തിരിഞ്ഞു നിന്നു...
" ആ പോവല്ലേടാ... ചോദിക്കട്ടെ...
നീ ആ ബാഗ് സോഫിയുടെ കയ്യിൽ കൊടുത്തെ... "
" കേട്ട്യോന്റെ ബാഗ് എടുക്കാൻ അവൾക്കും കൊതിയൊക്കെ കാണില്ലേ ??? "
സോഫിക്ക് ചിരി പൊട്ടി...
പക്ഷെ അവൾ പണിപ്പെട്ട് അത് നിയന്ത്രിച്ചു...
" ആണൊടി??? അല്ലെന്ന് പറ അല്ലേൽ ഈ കുരുപ്പ് എന്നെ ഇന്നൊന്നും വിടില്ല... "
റോഷൻ വിഷാദത്തോടെ സോഫിയെ നോക്കി...
" അങ്ങനെ പറഞ്ഞു കൊടുക്ക് ചേട്ടാ... എന്റെ ഈ കൊച്ചു കൊച്ചു മോഹങ്ങൾ എങ്കിലും സാധിച്ചു തന്നൂടെ ഇങ്ങേർക്ക്..."
സോഫി റോഷന്റെ കയ്യിൽനിന്ന് ബാഗ് വാങ്ങി തോളിൽ ഇട്ട് തിരിഞ്ഞു നടന്നു...
" നിനക്ക് ഞാൻ തരാടി "
റോഷൻ പതിയെ പിറുപിറുത്തു...
" റോഷാ ഗൾഫിലെ

💬 Comments

View all comments