Chapter Title : കുറ്റബോധം 13 [Ajeesh]
ലുലു മാളിൽ ഇപ്പൊ ഓഫർ ഒക്കെ ഉണ്ടോ??? "
റോഷന് ചൊറിഞ്ഞു വന്നു...
" അറിഞ്ഞിട്ടെന്തിനാടോ അവിടെ ചെന്ന് താൻ ഉണ്ടാക്കാൻ പോവാണോ??? "
" കൊച്ചിയിലുള്ള ലുലു മാൾ താൻ ഇതുവരെ കണ്ടിട്ടുണ്ടോ കള്ള കള്ളകെളവാ??? "
എന്നോക്ക ചോദിക്കണം എന്നുണ്ടെങ്കിലും ആ ശബ്ദതരംഗത്തിന്റെ ധ്വനി മനസ്സിൽ തന്നെ അവസാനിച്ചു..
" പിന്നെ ഇടക്കിടെ ഉണ്ടാകാറുണ്ട് "
അയാൾ പിന്നെയും ചോദ്യങ്ങൾ തുടങ്ങി...
റോഷൻ എന്തെന്നില്ലാതെ ഓരോരോ മറുപടി കൊടുത്തുകൊണ്ടിരുന്നു....
അല്ലാതെ ഒന്നും സാധിക്കില്ല എന്ന് റോഷന് ബോധ്യവും ഉണ്ടായിരുന്നു...
ക്ഷീണം അവനെ കലശലായി അലട്ടി...
" അമേരിക്ക ഒക്കെ ഇപ്പൊ ബയോ വെപ്പണ് ഉപയോഗിക്കാൻ ആണ് പോകുന്നത്... "
റോഷൻ നിർവികാരനായി അയാളെ നോക്കി...
" അമേരിക്കയിൽ എത്തിയോ ഭഗവാനെ... "
" ഇത്രേം ദൂരം യാത്ര കഴിഞ്ഞു വന്നതല്ലേ എന്തെങ്കിലും കഴിച്ചോ എന്നെങ്കിലും ചോദിക്ക് മനുഷ്യാ..."
റോഷൻ മനസ്സിൽ ഉരുവിട്ടു...
അരമണിക്കൂറിൽ അധികം ആയി ഈ നിൽപ്പ് തുടങ്ങിയിട്ട്...
പെട്ടന്ന് ഒരു ശബ്ദം കേട്ടു...
" ബാക്കി ഒക്കെ നാളെ സംസാരിക്കാം... ഇച്ഛായൻ വാ "
പെട്ടന്ന് തന്റെ പുറകിൽ നിന്ന് സോഫിയുടെ ശബ്ദം കേട്ടു...
റോഷൻ തിരിഞ്ഞു നോക്കി...
അവൾ വീടിന്റെ വാതുക്കൽ ആണ് നിൽക്കുന്നത്...
എങ്കിലും അവൾ ഇട്ടുതന്ന പിടിവള്ളിയിൽ റോഷൻ പിടിച്ചു കയറി....
" എന്നാ നമുക്ക് പിന്നെ കാണാം ചേട്ടാ... ??"
റോഷൻ ബാഗ് തോളിൽ ഇട്ട് വേഗം നടന്നു...
" അല്ല നിൽക്കൂ... പെണ്ണുങ്ങൾ
അങ്ങനെ പലതും പറയും... അവർക്ക് ലോകത്ത് നടക്കുന്നത് ഒന്നും അറിയണ്ടല്ലോ...
💬 Comments
View all comments