Chapter Title : കുറ്റബോധം 13 [Ajeesh]
ഫേസ് ചെയ്യണം എന്ന ധാരണ അവന് തീരെ കിട്ടിയിട്ടില്ല എന്ന് റോഷന് വ്യക്തമായി... അല്ലെങ്കിലും മുൻ കാമുകിയുടെ ഭർത്താവിനെ കാണുമ്പോൾ ഒരാൾക്ക് ഇത്തരത്തിൽ അല്ലാതെ എങ്ങനെയാണ് പെരുമാറാനാവുക....
" നിങ്ങൾ എന്തെങ്കിലും കഴിച്ചോ " സജീഷ് സോഫിയെ നോക്കി ചോദിച്ചു...
പെട്ടന്ന് എന്തോ അബദ്ധം പറ്റിയ മട്ടിൽ അവൻ തന്റെ അമ്മയെ നോക്കി... അമ്മയുടെയും മുഖം വാടിയിരുന്നു... വീട്ടിൽ ഒന്നും ഇരിപ്പില്ല എന്ന് റോഷന് മനസ്സിലായി...
" ആ അതൊന്നും വേണ്ടന്നെ...
ഞങ്ങൾ കഴിച്ചതാടാ ഉവ്വേ..." റോഷൻ ഇരുന്നിടത്ത് നിന്ന് എണീറ്റു...
" നീ ഇങ്ങ് വാ... നമുക്ക് ഒന്ന് കറങ്ങീട്ട് വരാം... "
റോഷൻ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി... റോഷന്റെ കയ്യിൽ ഒരു കവറും ഉണ്ട്...
" അല്ല ചേട്ടാ... ഞാൻ പല്ലൊന്നും തെച്ചിട്ടില്ല... "
റോഷനും സോഫിയും പൊട്ടി ചിരിക്കാൻ തുടങ്ങി...
" അതല്ലാടാ... പുറകിലെ പറമ്പിലേക്ക് ആണ്... " സോഫി ഇടക്ക് കയറി പറഞ്ഞു...
" നീ ഇങ്ങു വന്നേ... "
റോഷൻ സജീഷിന്റെ കൈ പിടിച്ച് ചെവിയോട് അടുപ്പിച്ചു...
എന്തോ പറഞ്ഞ ശേഷം റോഷൻ ഇറങ്ങി നടന്നു...
സജീഷ് പെട്ടന്ന് അകത്തേക്ക് കയറി...
" അമ്മേ നിങ്ങള് രണ്ടുപേരും സംസാരിച്ച് ഇരിക്ക്... ഞങ്ങൾ ഇപ്പൊ വരാം..."
" അതിന് നീ അകത്തേക്ക് എന്തിനാ പോകുന്നെ... "
'അമ്മ പരിഭവം പ്രകടിപ്പിച്ചു...
" ഒരു ഷർട്ട് ഇടട്ടെ അമ്മേ... " അവൻ അകത്തേക്ക് ഓടിപ്പോയി ഷർട്ട് എടുത്ത് ഇട്ട് അടുക്കള വശത്തെ വാതിൽ വഴി പുറത്തേക്ക് ഇറങ്ങി പോയി...
" ഇവനിതെന്താ ഒരു
💬 Comments
View all comments