0%

Chapter Title : കുറ്റബോധം 13 [Ajeesh]

Author : Ajeesh Read All Parts 751

റോഷൻ അവനെ കണ്ടപാടെ ചോദിച്ചു...
" ഏയ്... കുഴപ്പമില്ല... "
ഞാൻ എഴുന്നേൽക്കാൻ തുടങ്ങായിരുന്നു... "
മറുപടി കേട്ടതും അമ്മ അവനെ ഒന്ന് ഇരുത്തി നോക്കി...
സജീഷ് അത് കാര്യമാക്കിയില്ല...
അവൻ മാന്യത ചമഞ്ഞ് തന്നെ നിന്നു...
റോഷന്റെ പൂര്ണകായ രൂപം സജീഷ് ഒന്ന് ഇരുത്തി നോക്കി..സോഫിയുടെ ഭർത്താവിനെ അവൻ ആദ്യമായി കാണുകയാണ്...
നിഷ്കളങ്കമായ മുഖം... ആർക്കും അയാളെ എളുപ്പം പറ്റിക്കാൻ പറ്റും എന്ന് മുഖത്ത് എഴുതി വച്ചിരിക്കുന്ന പോലെ ...
സംസാരത്തിലും ഒരു ചെറു തമാശ എപ്പോഴും ഉള്ള പോലെ തോന്നി...
അത് സോഫിയും മുൻപ് തന്നോട് പറഞ്ഞിട്ടുണ്ട്...
" ഇച്ഛായൻ പാവം ആണ് ടാ... ആർക്കും എളുപ്പം വഞ്ചിക്കാ... "
പക്ഷെ ആരും അതിന് തുനിയില്ല... അങ്ങനെ ചെയ്തിട്ട് ആ മുഖത്തേക്ക് ഒന്ന് നോക്കാൻ ആർക്കും പറ്റില്ല... അത്രക്ക് പാവാ എന്റെ ഇച്ഛായൻ... "
അവളുടെ വാക്കുകൾ സജീഷ് ഓർത്തു...
അന്ന് ഭർത്തവിനോടുള്ള സ്നേഹക്കൂടുത്തലിന്റെ പുറത്ത് പറഞ്ഞതാവും എന്ന മട്ടിൽ അവൻ കാര്യമായി എടുത്തിരുന്നില്ല...
" നീ എന്നതാടാ ഇങ്ങനെ മിണ്ടാതെ നിക്കണേ... ? "
റോഷൻ സജീഷിന്റെ മുഖത്ത് തന്നെ നോക്കികൊണ്ട് ചോദിച്ചു...
" ഏയ് ആദ്യമായി കാണുന്നെന്റെ ഒരു ചളിപ്പ് ആണ്... "
സജീഷ് ഒരു ഇളി പാസാക്കി...
റോഷൻ അവന്റെ നിപ്പും നോട്ടവും ഒക്കെ കൗതുകത്തോടെ നോക്കുകയാണ്... എന്റെ സോഫി ആദ്യം അടിയറവ് പറഞ്ഞ കഥാപാത്രം അല്ലെ... എന്താണ് അവന്റെ പ്രത്യേകത എന്ന് അറിയാൻ റോഷനും ഒരു മോഹം ഉണ്ടായിരുന്നു...
സജീഷ് ഇടക്കിടെ ഇടക്കണ്ണിട്ട് സോഫിയെ നോക്കുന്നുണ്ട്...
എന്നെ എങ്ങനെ

💬 Comments

View all comments