Chapter Title : കുറ്റബോധം 13 [Ajeesh]
ഓർമ്മ മനസ്സിലൂടെ കടന്ന് പോയി... അത് ഇന്ന് തന്നെ വിളിച്ചതാണോ എന്ന് പോലും അവന് നിശ്ചയം ഉണ്ടായിരുന്നില്ല...
അവൻ വീണ്ടും ഉറക്കത്തിലേക്ക് വീണു....
സ്വപ്നത്തിലെന്നോണം പല രൂപങ്ങളും അവന്റെ കണ്ണിലൂടെ മാറി മറഞ്ഞു വന്നു...
തന്റെ തലയിൽ ഏതോ വിരലുകൾ ഒഴുകി നടക്കുന്നതായി അവന് അനുഭവപ്പെട്ടു...
അതിന്റെ അനുഭൂതി ഉറക്കത്തിലും അവനിൽ ഒരു പുഞ്ചിരി ഉണർത്തി...
സജീഷ് പതിയെ കണ്ണുകൾ തുറന്നു...
സോഫി തന്റെ കട്ടിലിൽ തന്നെ നോക്കി ഇരിക്കുന്നു...
ജനാലയിലൂടെ കടന്നു വന്ന സൂര്യപ്രകാശം അവളുടെ മുഖത്തിന് കൂടുതൽ കാന്തിയേകി...
ഇളം കാറ്റിൽ അവളുടെ മുടിയിഴകൾ അനുസരണ കാട്ടാതെ അവളുടെ കണ്ണുകളിൽ വന്ന് അടിച്ചുകൊണ്ടിരുന്നു...
അവൻ ആസ്വദിച്ചു കിടന്നു...
പെട്ടന്ന് ഒരു വെളിപാട് പോലെ അവൻ ഞെട്ടി ഉണർന്നു...
സ്വപ്നം ആയിരുന്നില്ല... സോഫി അതാ മുൻപിൽ...
" നീ എന്താ ഇവിടെ??? "
സോഫി അവന്റെ കട്ടിലിൽ പതിയെ കിടന്നു...
" എന്താടാ... ഞാൻ ഇപ്പൊ ഇങ്ങോട്ട് വരാനും പാടില്ലേ??? "
സജീഷ് തന്റെ കണ്ണുകൾ വീണ്ടും ഒന്ന് തിരുമ്മി...
" ടാ സ്വപ്നം ഒന്നും അല്ല... ഇത് ഞാൻ തന്നെയാണ്... "
" ഇച്ഛായൻ വന്നിട്ടുണ്ട്... അപ്പൊ ഞങ്ങൾ രണ്ട് പേരുംകൂടി ഇങ്ങ് പൊന്നു... "
സജീഷ് ചുറ്റും നോക്കി...
" എന്നിട്ട് പുള്ളിക്കാരൻ എവിടെ??"
ഉമ്മറത്ത് ഉണ്ട്...
വാ... പരിചയപ്പെടുത്തി തരാം... "
സോഫി സജീഷിനെ ഉന്തി മുൻപിലേക്ക് കൊണ്ടുവന്നു...
റോഷൻ അമ്മയോട് കാര്യമായ എന്തോ സംഭാഷണത്തിൽ ആണ്
സജീഷ് ഉമ്മറത്തേക്ക് കടന്നു വന്നു...
" ആ എണീപ്പിച്ചോ അവള് ??? "
💬 Comments
View all comments