Chapter Title : കുറ്റബോധം 13 [Ajeesh]
നല്ല ഒരു പെണ്ണിനെ തപ്പി പിടിച്ച് ഞാൻ കെട്ടാതെ അവന് കൊടുക്കണല്ലോ... "
സോഫി പെട്ടന്ന് വാ പൊളിച്ചു നിന്നു....
" നിങ്ങൾ ഇനി കെട്ടിയാ... !!!"
അവൾ ബാക്കി പറയുന്നതിന് മുൻപേ റോഷൻ കുളിമുറിക്ക് പുറത്ത് കടന്നു...
" ദേ ഓടല്ലേ വീഴും... " സോഫി വിളിച്ചു പറഞ്ഞു... "
റോഷൻ അവളെ വകവെക്കാതെ കട്ടിലിൽ കയറി മലർന്ന് കിടന്നു...
" നമുക്ക് നോക്കാടി.... "
" പക്ഷെ ഈ പെണ്ണ് കാണൽ ഒരു ചടങ്ങാണ്... "
" എത്ര നല്ലതാണ് എന്ന് പറഞ്ഞാലും ഒരു തടസം പറയാൻ കുറെ പേര് കാണും... "
സോഫി റൂമിലെ ഷെൽഫ് തുറന്ന് ഒരു നൈറ്റി എടുത്ത് അണിഞ്ഞു...
എന്നിട്ട് റോഷന്റെ നേരെ മുകളിൽ വന്ന് കിടന്നു...
" ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല മോനെ കുട്ടാ... "
എന്റെ ഒരേയൊരു മോഹം ആണ്... എനിക്ക് അത് സാധിച്ചു തരണം..."
" ഹമ്മം... നോക്കാടി... "
തൽക്കാലം നമുക്ക് കിടക്കാം...
നേരം കുറെ ആയി... " റോഷൻ അവളെ കെട്ടിപ്പുണർന്നുകൊണ്ട് ഒരു വശത്തേക്ക് ചെരിഞ്ഞു..
തന്റെ ഭർത്താവിന്റെ നെഞ്ചിലെ രോമങ്ങളിൽ പതിയെ പതിയെ വലിച്ചുകൊണ്ട് അവൾ താനേ ഉറക്കത്തിലേക്ക് വീണു ...
# # # # # # #-# #-# # # #
ഞായറാഴ്ച വല്ല്യേ കാര്യങ്ങൾ ഒന്നും ചെയ്ത് തീർക്കാൻ ഇല്ലാത്തതിനാൽ സജീഷ് നന്നേ വൈകി ആണ് എണീക്കാറുള്ളത്...
അന്നും അതിന് വലിയ മാറ്റം ഒന്നും സംഭവിച്ചില്ല...
ഇടക്കെപ്പോഴോ 'അമ്മ വന്ന് വിളിച്ച
💬 Comments
View all comments