0%

Chapter Title : കുറ്റബോധം 13 [Ajeesh]

Author : Ajeesh Read All Parts 748

ഓണ് ചെയ്തുകൊണ്ട് പറഞ്ഞു...
സോഫി ചിന്തയിലാണ്ടു... മുഖത്ത് വെള്ളം വീണപ്പോഴും അവൾ ആ ചിന്തയിൽ തന്നെ മുഴുകി...
പെട്ടന്ന് അവൾ ഷവർ ഓഫ് ചെയ്ത് റോഷന് നേരെ തിരിഞ്ഞു...
" ഇഛായാ... ഞാൻ എന്റെ ഒരു മോഹം പറയട്ടെ... എനിക്ക് അത് സാധിച്ചു തരോ??? "
റോഷന്റെ മുഖം പ്രസന്നത കൊണ്ട് നിറഞ്ഞു...
" നീ പറ സോഫിമോളെ... ഞാൻ ഇല്ലേ നിന്റെ കൂടെ... "
അവൾ ഒരിക്കൽകൂടി ചിന്തയിൽ മുഴുകി...
അവൾക്ക് അത് ചോദിക്കാൻ മടി ഉള്ള പോലെ റോഷന് തോന്നി...
" നീ എന്താണെങ്കിലും പറഞ്ഞോ ഞാൻ ഒരു തരത്തിലും നിന്നെ തെറ്റുധരിക്കില്ല... എന്റെ വാക്കാണ്... "
അവളുടെ കണ്ണുകളിൽ ആശ്വാസം നിഴലിച്ചു...
" ഇഛായാ .... അവന്റെ കല്യാണം നമുക്ക് നടത്തണം... "
അവൾ ഉറച്ച ശബ്ദത്തോടെ പറഞ്ഞു...
" നല്ല ഒരു കുട്ടിയെ കണ്ടുപിടിച്ച് നടത്തണം... "
" ഈ ലോകത്ത് ഒരുത്തനും ഒരു കുറവും പറയാത്ത ഒരു പെണ്ണിനെ എനിക്ക് അവന് കൊടുക്കണം... "
റോഷൻ സോഫിയുടെ കണ്ണുകളിൽ തന്നെ നോക്കി നിന്നു...
" ഒരു തരത്തിൽ പറഞ്ഞാ അവനെ ഞാൻ ചതിച്ചിട്ട് പോയതല്ലേ ഇച്ഛയാ.... "

" അവനോട് യാത്ര പറഞ്ഞ് പോരുമ്പോൾ അവൻ എന്നും സന്തോഷമായി ഇരിക്കണം എന്ന ഒരു മോഹമേ എനിക്ക് ഉണ്ടായിരുന്നുള്ളു... "
സോഫി ഒരു ടർക്കി എടുത്ത് തല തോർത്തി...
ശേഷം അത് റോഷന് നൽകി...
എന്താ ഒന്നും പറയത്തെ...
" ഇത് ഇത്തിരി മേനക്കെട് ഉള്ള പണി ആണ്... "
ഇത്രേം

💬 Comments

View all comments