Chapter Title : കുറ്റബോധം 13 [Ajeesh]
കഴിക്കും... "
അതും നാലഞ്ചു മാസത്തിൽ ഒരിക്കൽ എങ്ങാനും കഴിച്ചാൽ ആയി... "
റോഷൻ അവന്റെ പുറത്ത് തട്ടി...
" പതുക്കെ കഴിച്ചാൽ മതിയെടോ... "
ഇത് കെടവൊന്നും ഇല്ലല്ലോ... "
സജീഷിന് അയാളുടെ നർമ്മബോധം ഇഷ്ട്ടപ്പെട്ടു...
" തൽക്കാലം നീ ഇപ്പോ ഒരെണ്ണം ഒഴിക്ക്... "
സജീഷ് വേഗം ഗ്ലാസ്സ് എടുത്ത് കുപ്പിയിൽ നിന്ന് കുറച്ച് വെള്ളം എടുത്ത് കഴുകി വൃത്തിയാക്കി, ശേഷം കുപ്പി പൊട്ടിച്ച് അതിലേക്ക് ഇരു ഗ്ലാസുകളിലേക്കും പകർന്നു...
ഏതാണ്ട് ഒരു ലെവൽ ആയി എന്ന് തോന്നിയ നിമിഷം അവൻ നിർത്തി... ഇരു ഗ്ളാസ്സിലും വെള്ളം ഒഴിച്ചു...
ഒരെണ്ണം എടുത്ത് റോഷന്റെ നേരെ നീട്ടി...
ഇരുവരുടെയും മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു...
" ഞാൻ ഇങ്ങനെ ഒരു കൂടിക്കാഴ്ച പ്രതീക്ഷിച്ചില്ലട്ടാ... "
സജീഷ് പറഞ്ഞു...
അവർ ഇരുവരും ഗ്ലാസ്സ് കൂട്ടി മുട്ടിച്ച് ചിയേർസ് എന്ന് പറഞ്ഞ് ഒരു സ്വിപ്പ് എടുത്തു...
ഒരു സൗഹൃദത്തിന്റെ ജനനം...
" എന്തായി നിന്റെ പെണ്ണ് കാണൽ???
ഒന്നും അങ്ങട് ഏൽക്കണില്ലല്ലോ... "
സജീഷ് ചിരിച്ചുകൊണ്ട് ആ ചോദ്യം തള്ളികളയാൻ ശ്രമിച്ചു...
" ഹമ്മമ്മം... " അവൻ പതിയെ മൂളി...
" ഞാൻ ഇപ്പോൾ അതൊന്നും അത്ര കാര്യമായി എടുക്കാറില്ല....
നടക്കുമ്പോ നടക്കട്ടെ... "
സജീഷ് ഒരു ഇറുക്ക് കൂടി വായിലാക്കി...
റോഷൻ അപ്പോഴേക്കും അത് മുഴുവൻ കുടിച്ചിരുന്നു...
" ഞാൻ ഒറ്റവലിയാ... "
അതും പറഞ്ഞ് റോഷൻ ഒരു എക്കിൾ വന്ന പോലെ ഒരു ഏമ്പക്കം വിട്ടു...
" നീ ഇങ്ങനെ തളരല്ലേ... മ്മക്ക് നോക്കാടാ... "
💬 Comments
View all comments