Chapter Title : കുറ്റബോധം 13 [Ajeesh]
വിളിച്ചു നിർത്തിയ ഓട്ടോയിൽ അവൾ കയറി ഇരുന്നു... അമ്മച്ചി മുൻപേ ഓട്ടോയിൽ കയറിയിരുന്നു...
അമ്മ പോകുന്ന ഓട്ടോ നോക്കി ജലജ ചേച്ചിയുടെ കൈ പിടിച്ചുകൊണ്ട് കൊച്ചു ടോണി വഴിയിലേക്ക് നോക്കി നിന്നു...
അമ്മ അടുത്തില്ലാത്തപ്പോൾ അവന് എന്തോ നഷ്ട്ടപ്പെട്ട പോലെ തോന്നാറുണ്ടായിരുന്നു...
സ്കൂളിൽ പോയി വന്നാൽ പോലും അവൻ ആദ്യം അമ്മയെ വിളിച്ച് അമ്മ നിൽക്കുന്ന സ്ഥലത്തേക്ക് ഓടി എത്തും...
അമ്മയെകൊണ്ട് അപ്പോൾ അവന് പ്രത്യേക ആവശ്യങ്ങൾ ഒന്നും ഉണ്ടായിട്ടല്ല...
എങ്കിലും അമ്മയെ കണ്ടാൽ അവന് ഒരു പ്രത്യേക സമാധാനവും സംതൃപ്തിയും കിട്ടുമായിരുന്നു...
ഓട്ടോ അവന്റെ കണ്മുന്നിലൂടെ പാഞ്ഞു പോയി...
അമ്മ പോയതും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി...
പക്ഷെ അപ്പോഴും ശബ്ദം പുറത്ത് വന്നില്ല...
" അയ്യേ ടോണിക്കുട്ടൻ കരയാ...
ജലജേച്ചി ടോണിയെ എടുത്ത് ഒക്കത്ത് വച്ചു...
" എന്റെമ്മേ...
നീ വല്യേ ചെക്കൻ ആയല്ലോടാ... "
" പൊന്താണ്ടായി... "
ടോണി കണ്ണുകൾ തുടച്ചു
" വാ നമുക്ക് അവലോസ്‌ഉണ്ട തിന്നാം... "
സോഫിയും അമ്മയും ഏകദേശം 11 മണി കഴിഞ്ഞ നേരത്ത് അവർ എയർപോർട്ടിൽ എത്തി...
വിമാനം വരുന്നത് 12.30 ന് ആണ്... അവിടെ നിൽക്കുമ്പോൾ സമയം നീങ്ങാത്ത പോലെ സോഫിക്ക് തോന്നി...
അവൾ അടങ്ങാത്ത വെപ്രാളത്തോടെ
നഖം കടിച്ചുകൊണ്ട് നിന്നു...
" നീ കുറച്ചു നേരം ഒന്ന് അടങ്ങെന്റെ മോളെ... " അവൻ ഇങ്ങോട്ട് എത്തട്ടെ.... "
സോഫി നേരിയ മ്ലാനതയോടെ അമ്മച്ചിയെ നോക്കി...
പക്ഷെ അവൾക്ക് അടങ്ങി നിൽക്കാൻ കഴിഞ്ഞില്ല...
അവളെ കൂടുതൽ ഉപദേശിക്കാൻ അമ്മച്ചിയും മെനക്കെട്ടില്ല...
ഫ്‌ളൈറ്റ് 12.45 ആയപ്പോൾ
💬 Comments
View all comments