0%

Chapter Title : കുറ്റബോധം 13 [Ajeesh]

Author : Ajeesh Read All Parts 760

ഇന്ന് കുടിക്കണ്ടായിരുന്നു എന്ന് അവന് തോന്നി...
ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ...
" അപ്പൊ ശരി സജീഷേ... "
റോഷനും യാത്ര പറഞ്ഞു...
റോഷനും സോഫിയും പടിയിറങ്ങി നടന്നു നീങ്ങി...
സജീഷും അവന്റെ അമ്മയും അവർ പോകുന്നതും നോക്കി നിന്നു...

ദിവസങ്ങൾ വീണ്ടും കടന്നു പോയി...
ഒരു ഇരുനില വീടിന്റെ കൊണ്ട്രാക്ട് ഏറ്റെടുക്കാൻ ഉള്ള അവസാന ഘട്ട ചർച്ചയിൽ ആണ് സജീഷ്...
ഉടമസ്ഥൻ വിദേശത്ത് ജോലി ഉള്ള ആളാണ്... അയാൾക്ക് അയാളുടെ ഭാവനയിൽ ഉള്ള പോലെ തന്നെ വീട് പണിയണം...
പ്ലാനും കാര്യങ്ങളും എല്ലാം നോക്കി പണിക്ക് എത്ര ദിവസം പിടിക്കും എന്ന കാര്യത്തിൽ ഒരു ധാരണയിലെത്തി... പൈസ അയാൾക്ക് ഒരു പ്രശ്നമല്ല...
എങ്കിലും ഇത്രയും വലിയ ഒരു വീട് പണിയാൻ കരാർ ആദ്യമായി ആണ് എടുക്കുന്നത്... ഉള്ളിൽ ഒരു ഭയം ഇല്ലാതില്ല... ആശാനെ ഒന്ന് വിളിച്ചലോ... സജീഷിന്റെ ഉള്ളിൽ ഒരു ചിന്ത ഉണർന്നു...
സ്വന്തമായി പണി ചെയ്യാൻ തുടങ്ങുന്നത് കൊണ്ട് നമ്മൾ തമ്മിൽ ഒരു വിരോധവും ഉണ്ടാകില്ല എന്ന് ആശാൻ വാക്ക് തന്നതാണ്... ഒന്ന് വിളിച്ചാൽ ആശാന്റെ വാക്കുകൾ ചിലപ്പോൾ തനിക്ക് ഒരു ധൈര്യം തന്നേക്കാം...
സജീഷ് ചിന്തിച്ചു...
" എന്നാൽ നമുക്ക് ഉറപ്പിക്കല്ലേ ??? "
മുതലാളി വീണ്ടും ചോദിച്ചു...
പെട്ടന്ന് സജീഷിന്റെ ഫോൺ മുഴങ്ങി...
സോഫി ആണ്...
" ഒരു മിനിറ്റ് ചേട്ടാ... "
സജീഷ് അൽപ്പം മാറി നിന്നു...
" എന്താടി "
" എടാ സജീഷേ... ഇത് ഞാനാടാ... റോഷൻ... "
പെട്ടന്ന് പുരുഷ ശബ്ദം കേട്ടപ്പോൾ സജീഷ് ഒന്ന് അമ്പരന്നു...

💬 Comments

View all comments