Chapter Title : കുറ്റബോധം 13 [Ajeesh]
കാണിക്കാനും അയാൾ മറന്നില്ല...
" ഇച്ഛയാ... നിങ്ങള് വെറുതെ അവനെക്കൂടെ ഇതൊക്കെ പഠിപ്പിക്കല്ലേട്ടാ.... "
അവന് ഇതൊന്നും ശീലം ഇല്ലാത്തതാ... "
അവളുടെ വാക്കുകൾ ചെറു ധ്വനിയോടെ സജീഷിന്റെ കാതുകളിൽ എത്തി...
" തന്നെ ഇപ്പോഴും അവൾ വല്ലാത്ത ഒരു ആദരവോടെ കാണുന്നു എന്ന് സജീഷിന്റെ മനസ്സ് പറഞ്ഞു...
താൻ അർഹിക്കാത്ത ആദരവ്... "
ഞാൻ മദ്യപിക്കാറില്ല എന്നാണ് ഞാൻ അവളോട് പറഞ്ഞിട്ടുള്ളത്
അവൾ അത് ഇപ്പോഴും വിശ്വസിക്കുന്നുണ്ടാകാം...
സജീഷിന് കുറ്റബോധം തോന്നി...
റോഷൻ എന്ന വ്യക്തി എന്താണ് എന്ന് അവൾക്ക് നന്നായി അറിയാം... ഞാൻ ഇപ്പോഴും അവൾക്ക് കൊടുത്തത് വാക്കുകൾകൊണ്ട് കെട്ടിപ്പടുത്ത ഒരു മായക്കൊട്ടാരം പോലെ സ്ഥിരത ഇല്ലാത്തതാണ് എന്ന് അവന് തോന്നി...
അയാൾ ഒരു നല്ല ഭർത്താവാണ്...
ഒരിക്കൽ എന്റെ എല്ലാമെല്ലാമായവൾക്ക് വേണ്ടി ജനിച്ചവൻ...
സജീഷ് കവർ മടക്കി കയ്യിൽ എടുത്ത് തിരികെ നടന്നു...
അമ്മയും സോഫിയും കാണാതെ ഗ്ലാസ്സ് കഴുകി വച്ച് കവർ തന്റെ കിടപ്പുമുറിയിലെ അലമാരയുടെ മുകളിലായി അടുക്കി വച്ച പുസ്തകങ്ങളുടെ ഇടയിൽ പൂഴ്ത്തി...
കൈകളിലേക്ക് ഒന്ന് ഊതി മണം ഉണ്ടോ എന്ന് അവൻ പരിശോധിച്ചു...
" വൈറ്റ് റം ആയതുകൊണ്ട് മണം ഒട്ടും ഉണ്ടായിരുന്നില്ല... "
അമ്മ അറിയും എന്ന ഭയം വേണ്ട...
അവൻ നേരെ ഉമ്മറത്തേക്ക് ചെന്നു...
സോഫി അമ്മയുടെ കൈ പിടിച്ച് യാത്ര പറഞ്ഞ് കൊണ്ടിരിക്കുകയാണ്...
" പോട്ടെ അമ്മേ... പിന്നെ ഒരിക്കൽ വരാം... "
അവൾ സജീഷിന്റെ മുഖത്ത് നോക്കി പരിഭാവത്തോടെ ഉള്ള ഒരു നോട്ടം...
" പോട്ടെടാ... "
സജീഷ് തല കുലുക്കി...
ഞാൻ
💬 Comments
View all comments