0%

Chapter Title : കുറ്റബോധം 13 [Ajeesh]

Author : Ajeesh Read All Parts 758

" സോഫിക്ക് തന്നെ ഇപ്പൊ എന്റെ പിന്നാലെ നടന്ന് മടുത്ത് തുടങ്ങി... "
" അതൊക്കെ ഞങ്ങളുടെ കാര്യം അല്ലെ... അതൊന്നും നീ കാര്യമാക്കണ്ട... "
സജീഷ് വീണ്ടും റോഷന് മദ്യം പകർന്ന് കൊടുക്കാൻ ശ്രമിച്ചു...
" വേണ്ടടാ... ഞാൻ നിർത്തി...
നിനക്ക് ഒരു ഗിഫ്റ്റ് തന്നിട്ട് ഞാൻ തന്നെ തീർക്കാ... "
റോഷൻ സന്തോഷപൂർവ്വം നിരസിച്ചു...
സജീഷ് തന്റെ രണ്ടുപേരുടെയും ഒഴിഞ്ഞ ഗ്ലാസുകൾ വാങ്ങി നിലത്ത് വച്ചു...
" ടാ സജീഷേ... ഇത്തവണ നിന്റെ എല്ലാ പ്രശ്‌നങ്ങളും നമുക്ക് തീർക്കാടാ... "
ഞാൻ അല്ലെ പറയണ്‌... "
റോഷൻ ആത്‍മവിശ്വാസത്തോടെ പറഞ്ഞു...
അയാളുടെ സംസാരത്തിൽ വല്ലാത്ത സാഹോദര്യം നിറഞ്ഞു നിന്നു...
" രണ്ട് പേരും ഇവിടെ എന്താ പരിപാടി ??? "
സോഫിയുടെ ശബ്ദം പറമ്പിലേക്ക് മുഴങ്ങി കേട്ടു...
സജീഷ് വേഗം തന്നെ കുപ്പിയും ഗ്ലാസ്സും കവറിൽ ആക്കി ഒളിപ്പിക്കാൻ തുടങ്ങി...
" വേണ്ട വേണ്ട... ഞാൻ കണ്ടു.. ഇനി ഒളിപ്പിച്ച് തടി ഊരാൻ നോക്കണ്ട... "
റോഷൻ വേഗം എഴുന്നേറ്റ് തന്റെ ഭാര്യയെ അനുനയിപ്പിക്കാൻ നോക്കി...
" എന്റെ പൊന്ന് സോഫി... 2 പെഗ്ഗ്...
ഞങ്ങൾ ഒന്ന് കമ്പനി ആവാൻ വേണ്ടി തുടങ്ങിയതല്ല... "
സോഫി സജീഷിനെ നോക്കി...
അവൻ ജാള്യത കലർന്ന മുഖത്തോടെ അവളെ നോക്കാൻ ആകാതെ താഴേക്ക് നോക്കി ആ മാവിൻ തടിയിൽ തന്നെ ഇരുന്നു...
" നീ നടക്ക് ഞാൻ പറഞ്ഞ് തരാം... "
റോഷൻ സോഫിയുടെ തോളിൽ പിടിച്ച് ഉന്തി നടന്നു... പുറകിലേക്ക് നോക്കി സജീഷിനോട് ഒന്ന് കണ്ണിറുക്കി

💬 Comments

View all comments