Chapter Title : കുറ്റബോധം 13 [Ajeesh]
തീർത്ത് പറഞ്ഞു... "
" അങ്ങാനാ ഞാൻ സോഫിയെ കെട്ടിയത്... "
റോഷൻ ഒറ്റവലിക്ക് വീണ്ടും ആ ഗ്ലാസ്സ് കാലിയാക്കി...
സജീഷ് അയാളുടെ മനോഹരമായ സംസാരം രസിച്ചു കേട്ടുകൊണ്ട് സ്വന്തം ഗ്ലാസ്സ്ലേക്ക് വീണ്ടും കുപ്പിയിൽ നിന്നും മദ്യം പകർന്നു...
" എന്റെ ചേട്ടാ.... നിങ്ങക്ക് നടന്ന പോലെ എനിക്കും നടക്കണം എന്നുണ്ടോ??? "
സംഭവം ഇങ്ങനൊക്കെ കേൾക്കുമ്പോ എന്റെ മനസ്സും ഒന്ന് പോസിറ്റീവ് ആവണുണ്ട്, പക്ഷെ ഉള്ളത് പറയാല്ലോ...
ഈ പെണ്ണ് കണ്ട് നടന്ന് മട്ടി എനിക്ക്... "
" സത്യം പറഞ്ഞാൽ അതാ സംഭവം... "
" ഓരോ ക്ടാങ്ങളുടെ മുന്നിൽ പോയി നിന്ന് നമ്മൾ ഊളനായി തിരിച്ചു വരണ പോലെ ഒരു ഫീൽ... "
" സജീഷ് പതുക്കെ തന്റെ ഗ്ലാസ്സിൽ നിന്ന് ഓരോ ഇറുക്ക് വച്ച് സേവിക്കാൻ തുടങ്ങി...
" ആ... നീ അതൊക്കെ വിട്... "
" പിന്നെ എന്റെ അച്ഛന്റെ ഒരു കൂട്ടുകാരൻ ഉണ്ട്...
ഇവിടെയല്ല തൃശ്ശൂർ ടൗൺ ഏരിയേല്... ശിവൻന്നാണ് പേര്... നല്ല ഒരു മനുഷ്യനാ... "
പുള്ളിക്കാരന്റെ ഒരു മോള് ഉണ്ട്...
അവൾ പ്ലസ് ടു ന് പഠിക്കുമ്പോ ആണെന്ന് തോന്നുന്നു ഞാൻ ഒരിക്കൽ കണ്ടിട്ടുണ്ട്... നല്ല ഒരു കുട്ടി ആണ്... ഇപ്പൊ ഏതാണ്ട് കെട്ടിക്കാൻ ഒക്കെ പ്രായം ആയിക്കാണണം... ഞാൻ ഒന്ന് അന്വേഷിക്കട്ടെ... "
സജീഷ് വല്ലാതെയായി...
" ചേട്ടാ... ചേട്ടൻ ഇതിന് വേണ്ടി കഷ്ടപ്പെടാൻ ഒന്നും നിക്കണ്ട... "
" എന്തിനാ വെറുതെ ....
പിന്നെ ഞാൻ ഒരു തലവേദന ആവും നിങ്ങൾക്ക്... "
💬 Comments
View all comments