Chapter Title : കുറ്റബോധം 14 [Ajeesh]
സജീഷ് തുടർന്നു " ദോഷം പറയരുതല്ലോ... ഞാൻ കണ്ട ഒരു പെണ്ണിനും എന്നെ ഇഷ്ടപ്പെട്ടിട്ടില്ല... " സജീഷ് ഇടറുന്ന ശബ്‌ദത്തിൽ പറഞ്ഞു " പക്ഷെ അവൾക്ക് ഇപ്പോഴും നല്ല പ്രതീക്ഷയാണ്... " " ഞാനായിട്ട് എന്തിനാ ഇനി അവളെക്കൂടി വിഷമിപ്പിക്കണേ..." " അതുകൊണ്ട് ഒരു കോമളിയായി ....ഞാൻ ... ഇങ്ങനെ നടക്കുന്നു എന്ന് മാത്രം... " രേഷ്മക്ക് പെട്ടെന്ന് എന്ത് പറയണം എന്ന് അറിയതെയായി... മറ്റൊരാളുടെ വിഷമ ഘട്ടത്തിൽ അവരെ സന്ത്വനിപ്പിക്കാൻ ചെയ്യേണ്ടത്തൊന്നും അവൾക്ക് ഓർമ്മ വന്നില്ല... അവൾ ആകെ പരുങ്ങിപ്പോയി... " പക്ഷെ എന്റെ അമ്മയെ മരണം വരെ ഞാൻ പൊന്നു പോലെ നോക്കും... " " എനിക്ക് ആകെ ആ ഒരു ലക്ഷ്യമേ ഈ ജീവിതംകൊണ്ട് ഉള്ളൂ... " രേഷ്മയുടെ കണ്ണുകൾ ഈറനണിയാൻ തുടങ്ങി... " എന്തൊരു മനുഷ്യൻ... " അവൾ മനസ്സിൽ പറഞ്ഞു... പെട്ടന്ന് വാതിൽ തുറന്ന് അമ്മ കടന്ന് വന്നു... " എന്തായി... ഇതുവരെ തീർന്നില്ലേ രണ്ട്പേരുടെയും സംസാരം.... " രേഷ്മ എന്ത് പറയണം എന്ന് അറിയാതെ ആകെ സ്തബ്ധയായി നിന്നു... സജീഷ് വേഗം എണീറ്റ് അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ച് പുറത്തേക്ക് ഇറങ്ങി... രേണുക രേഷ്മയെ നോക്കി... അവൾ തന്റെ കണ്ണുകൾ ഒന്ന് തുടച്ച് വേഗം അവന്റെ പിന്നാലെ പുറത്തേക്ക് ഇറങ്ങി... " രേണുക അതിശയിച്ചു... എന്റെ മോള് തന്നെ ആണോ ഇത്... " പ്രത്യക്ഷത്തിൽ തന്നെ ഒരു മാറ്റം അവളിൽ രേണുക കണ്ടെടുത്തു... പുറത്തെത്തിയതും അവൾ ആദ്യമേ സോഫിയെ നോക്കി നിന്നു... " ശരിയാണ്... എന്തൊരു സൗന്ദര്യം... "
💬 Comments
View all comments