Chapter Title : കുറ്റബോധം 14 [Ajeesh]
കൂടി... " അതൊന്നും അല്ലടോ... ഞാൻ ചെറുപ്പം ആണ് അന്ന്... " ഒരു പത്താംക്ലാസ് പ്രണയം... പിന്നെ പ്രാരാബ്ദം ഒക്കെ തലക്ക് പിടിച്ചപ്പോ അതങ്ങ് മറന്നു ഞാൻ... " " പട്ടിണി കിടക്കുന്ന നേരത്ത് എന്ത് പ്രണയം... " രേഷ്മക്ക് ആ മനുഷ്യനോട് വല്ലാത്ത ആദരവ് തോന്നി... " ഷി ഇസ് ബ്യൂട്ടിഫുൾ... " എന്നെക്കാളും സുന്ദരി ആണ്... " സജീഷ് വീണ്ടും രേഷ്മയെ നോക്കി വിശാലമായ പുഞ്ചിരി തൂകി... സജീഷ് പിന്നെയും മൗനം തുടർന്നു... " എന്നോട് ഒന്നും ചോദിക്കാൻ ഇല്ലേ ചേട്ടന് ??? " രേഷ്മ വീണ്ടും ചോദിച്ചു... സജീഷ് നീണ്ട ഒരു നിശ്വാസം പുറത്തേക്ക് വിട്ട് ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു... " എന്തിനാ ഇങ്ങനെ കുറെ കാര്യങ്ങൾ ഒക്കെ അറിഞ്ഞിട്ട്... ??? " " തനിക്ക് എന്നെപോലെ ഒരു ചെക്കനെ കെട്ടാൻ വലിയ താല്പര്യം ഒന്നും ഇല്ല എന്ന് എനിക്ക് നല്ലപോലെ അറിയാം... " " പഠിപ്പും വിരരവും ഒന്നും തന്റെ അത്രക്ക് എനിക്കില്ല... " " സൗന്ദര്യത്തിന്റെ കാര്യത്തിൽ പിന്നെ നമ്മൾ തമ്മിൽ ഒരു തരതമ്യത്തിന് പോലും സ്ഥാനമില്ല... " " എന്നെക്കാൾ ഒരുപാട് ദൂരെയാണ് താൻ... " സജീഷ് പ്രതീക്ഷയറ്റ് കാണപ്പെട്ടു... രേഷ്മ ഒന്നും പറഞ്ഞില്ല... അയാൾ പറഞ്ഞതിൽ കാര്യമുണ്ട്... പക്ഷേ ആ മനുഷ്യനോട് തനിക്ക് വല്ലാത്ത ഒരു അടുപ്പം തോന്നിപ്പോകുന്നത് രേഷ്മ മനസ്സിലക്കി " സോഫിക്ക് വല്ലാത്ത ഒരു മോഹം ഉണ്ട്... " " എന്നെ നല്ല ഒരു പെണ്ണിനെക്കൊണ്ട് കെട്ടിക്കണം എന്ന്... "
💬 Comments
View all comments