Chapter Title : കുറ്റബോധം 14 [Ajeesh]
കണ്ണുകൾ ഈറനണിയാൻ തുടങ്ങി... " എന്തൊരു മനുഷ്യൻ... " അവൾ മനസ്സിൽ പറഞ്ഞു... പെട്ടന്ന് വാതിൽ തുറന്ന് അമ്മ കടന്ന് വന്നു... " എന്തായി... ഇതുവരെ തീർന്നില്ലേ രണ്ട്പേരുടെയും സംസാരം.... " രേഷ്മ എന്ത് പറയണം എന്ന് അറിയാതെ ആകെ സ്തബ്ധയായി നിന്നു... സജീഷ് വേഗം എണീറ്റ് അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ച് പുറത്തേക്ക് ഇറങ്ങി... രേണുക രേഷ്മയെ നോക്കി... അവൾ തന്റെ കണ്ണുകൾ ഒന്ന് തുടച്ച് വേഗം അവന്റെ പിന്നാലെ പുറത്തേക്ക് ഇറങ്ങി... " രേണുക അതിശയിച്ചു... എന്റെ മോള് തന്നെ ആണോ ഇത്... " പ്രത്യക്ഷത്തിൽ തന്നെ ഒരു മാറ്റം അവളിൽ രേണുക കണ്ടെടുത്തു... പുറത്തെത്തിയതും അവൾ ആദ്യമേ സോഫിയെ നോക്കി നിന്നു... " ശരിയാണ്... എന്തൊരു സൗന്ദര്യം... " പെട്ടന്ന് ഒരു സ്വരം അവളുടെ ശ്രദ്ധ തിരിച്ചു... " എന്നാ ശരി ഞങ്ങൾ ഇറങ്ങട്ടെ..." സജീഷ് യാത്ര പറഞ്ഞു... " എന്നാ ശരി അങ്ങനെയാവട്ടെ." ഞങ്ങൾ സംസാരിച്ച ശേഷം വിളിച്ച് അറിയിക്കാം... " സജീഷ് പുഞ്ചിരിച്ചുകൊണ്ട് രേഷ്മയെ നോക്കി... അപ്പോഴത്തെ ആ മനുഷ്യന്റെ ചിരിക്ക് മുൻപിൽ താൻ ഒന്നും, ഒന്നും അല്ലാതായ പോലെ രേഷ്മക്ക് തോന്നി... ജീവിതത്തിൽ ഇനി ഒന്നിനും അയാളെ തോൽപ്പിക്കാൻ പറ്റില്ല എന്ന് രേഷമയുടെ മനസ്സ് പറഞ്ഞു... പൊരുതി ജയിച്ചതിന്റെ എല്ലാ പ്രൗഢിയും ആകാരവും അയാളുടെ ശരീരഭാഷയിലും പ്രവർത്തിയിലും ഉദിച്ചു നിൽക്കുന്ന പോലെ കാണപ്പെട്ടു... " നല്ല പയ്യൻ ... " ഭാസ്‌കരൻ ഒരു തുടർച്ച പോലെ പറഞ്ഞ് അകത്തേക്ക് കയറിപ്പോയി... രേഷ്മയും അഛനോടൊ അമ്മയോടൊ ഒന്നും പറയാൻ നിന്നില്ല... ഒന്നും മിണ്ടതെ അവൾ മുറിക്കകത്തേക്ക് കയറിപ്പോയി... ഭാസ്‌കരൻ രേണുകയുടെ അടുത്ത് ചെന്നു... " നിനക്ക് എന്ത് തോന്നുന്നു... " രേണുക മകൾ അകത്ത് നിന്നും പുറത്തേക്ക് വരുന്നുണ്ടോ എന്നറിയാൻ മറുപടി പറയാതെ ഒന്ന് കാത്ത് നിന്നു... ഇല്ല അവൾ വരുന്നില്ല... " നല്ല പയ്യൻ ആണ്... നമ്മുടെ മോളെ അവൻ നല്ലപോലെ നോക്കും... " പക്ഷെ അവൾക്ക് ഇഷ്ടമായോ എന്ന് അറിഞ്ഞിട്ട് മതി അവരെ വിളിച്ച് പറയുന്നത് ഒക്കെ... "
💬 Comments
View all comments