Chapter Title : കുറ്റബോധം 14 [Ajeesh]
എന്നാൽ നീ പോയി ചോദിക്കടി... " " നമുക്ക് കാര്യങ്ങൾ അതിനനുസരിച്ച് നീക്കാല്ലോ.." രേണുക കോപത്തോടെ ഭാസ്കരന് നേരെ നോക്കി... " അവൾ ഒന്ന് ആലോചിക്കട്ടെ... കെട്ടാൻ പോകുന്നത് അവൾ അല്ലെ... കുറച്ച് സമയം കൊടുക്ക് എന്റെ മോൾക്ക്... " ഭാസ്കരന് അത് ശരിവാക്കാതെ നിവർത്തിയില്ല... തന്റെ ഭാര്യയെ കോപാവസ്ഥയിലിലേക്ക് വിടുന്നത് അപകടം ആണെന്ന് അയാൾക്ക് അറിയാം... " ശരി അതൊക്കെ നീ തന്നെ നോക്കണം എന്ന് പറഞ്ഞൂ എന്നെ ഉള്ളു... " ഭാസ്കരൻ പതിയെ ഒഴിഞ്ഞു... രേഷ്മ തന്റെ മുറിക്കകത്ത് പോയി തലയണ എടുത്ത് മടിയിൽ വച്ച് ചിന്തയിലാണ്ടു.... സാഹചര്യത്തിന്റെ സമ്മർദ്ദത്തിൽ അവൾക്ക് മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാൻ കഴിഞ്ഞില്ല... തനിക്ക് ഇതിൽനിന്ന് ഒഴിഞ്ഞുമാറാൻ പറ്റില്ല എന്ന് അവൾ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു... എന്തായാലും അമ്മ തന്നോട് ഒരു അഭിപ്രായം ചോദിക്കും... എന്തായിരുന്നു ആ ചേട്ടന്റെ പേര്... " സജീഷ്..." അവൾ ഓർത്തെടുത്തു... " രേഷ്മ സജീഷ് " പോര... ഒരു ഗുമ്മ് ഇല്ല... പക്ഷെ കക്ഷി കൊള്ളാം... വളരെ നല്ല ഒരു വ്യക്തിത്വത്തിന്റ ഉടമ. കാഴ്ചയിൽ വലിയ തെറ്റൊന്നും പറയാത്ത സൗന്ദര്യം. വാർക്കപ്പണിയാണ് ജോലി... കേട്ട്യോന്റെ ജോലി വാർക്കപ്പണി ആണെന്ന് പറയുന്നത് ഒരു കുറച്ചിൽ ആണോ??? ഹേയ് ഒന്നൂല്ലേലും ഒരു ആവശ്യത്തിന് അടുത്തുണ്ടാവുല്ലോ... പക്ഷേ പുള്ളിക്കാരന് ദേഷ്യം വരാതിരിക്കാൻ മാക്സിമം ശ്രമിക്കേണ്ടി വരും... " ഒരു അടി എങ്ങാനും കിട്ടിയാൽ അതോടെ എന്റെ പണി തീരും ഈശ്വരാ... പണിയാവോ ??? അവൾ കൂട്ടിയും കിഴിച്ചും ഒക്കെ നോക്കാൻ തുടങ്ങി... ഉച്ചക്ക് ഭക്ഷണം കഴിക്കുന്ന സമയത്തും അവൾ നിശബ്ദത പാലിച്ചു...
💬 Comments
View all comments