0%

Chapter Title : കുറ്റബോധം 14 [Ajeesh]

Author : Ajeesh Read All Parts 745

അച്ഛൻ അമ്മയെ നോക്കി എന്തൊക്കെയോ കണ്ണുകൊണ്ടും കൈകൊണ്ടും ആംഗ്യം കാണിക്കുന്നുണ്ട്... അമ്മ ചിലപ്പോഴൊക്കെ ചിരിക്കുന്നുമുണ്ട്... ഇനി ഞാൻ ഇരിക്കുന്നത് കൊണ്ട് അവരുടെ റൊമാൻസ് നടക്കാത്തതാണോ പ്രശ്നം...? രേഷ്മ വേഗം ഭക്ഷണം കഴിച്ച് എഴുന്നേറ്റു... അവൾ വീണ്ടും കുറെ ചിന്തിച്ചു... തീരുമാനം എടുക്കാൻ ഉള്ള ഭയം മാത്രമാണ് തന്നെ അലട്ടുന്ന പ്രധാന പ്രശ്‌നം... " ആൻസിയെ വിളിച്ചാലോ? " അവൾ പെട്ടന്ന് തന്നെ ആ സാധ്യത തള്ളിക്കളഞ്ഞു. എന്തിനും അവളുടെ സഹായം തേടി പോകുന്നത് ശരിയല്ല... അങ്ങനെ ചെയ്താൽ എനിക്ക് സ്വയം ഒരു തീരുമാനം എടുക്കാൻ ഉള്ള പക്വത ഒരിക്കലും കൈവരില്ല... അവൾ വീണ്ടും ചിന്തിച്ചു കാട് കയറി.... അന്ത്യമില്ലാതെ... വൈകീട്ട് ചെടികൾക്ക് വെള്ളം നനക്കുന്ന കലാപരിപാടി രേണുകയുടെ ഒരു ദിനചര്യയാണ്... വീട്ടിൽ കിണർ ഉള്ളത്കൊണ്ടും അതിൽ വെള്ളം സമൃദ്ധിയായി ഉള്ളത്കൊണ്ടും പൂന്തോട്ടത്തിലെ ചെടികൾക്ക് എന്നും ചാകരയാണ്... രേണുക ഉമ്മറത്തേക്ക് വരുമ്പോൾ രേഷ്മ ഓസ് എടുത്തിട്ട് വെള്ളം നനച്ചുകൊണ്ടിരിക്കുന്നതാണ് കണ്ടത്... ഇടക്ക് ഇടക്ക് അവൾ ആ കർമ്മത്തിന്റെ ചുമതല ഏറ്റെടുക്കാറുണ്ട്... രേണുകയുടെ ചുണ്ടിൽ ഒരു ചെറു മന്ദഹാസം വിരിഞ്ഞു... " ഇന്നെന്ത് പറ്റി... " എന്തെങ്കിലും കാര്യം സാധിക്കാൻ ഉണ്ടോ ??? " രേഷ്മ അമ്മയെ തിരിഞ്ഞു നോക്കി " എന്താ അമ്മേ... ഞാൻ ചുമ്മാ ഇരുന്ന് ബോറടിച്ചപ്പോ " രേണുക അവളുടെ അടുത്തേക്ക് ചെന്നു... " എടീ പെണ്ണേ നീ എങ്ങോട്ടാ ഇങ്ങനെ ഓടി പോകുന്നേ.... കുറച്ച് അധികം വെള്ളം അതിങ്ങള് കുടിച്ചോട്ടെ " രേഷ്മക്ക് ദേഷ്യം വന്നു അവൾ രേണുകക്ക് നേരെ ഓസ് നീട്ടി "

💬 Comments

View all comments