0%

Chapter Title : കുറ്റബോധം 14 [Ajeesh]

Author : Ajeesh Read All Parts 746

ഇന്നാ ...അമ്മ തന്നെ നനച്ചോ അമ്മേടെ ചെടികൾ... " ഇനി ഞാൻ നനച്ച് ഇതൊക്കെ കരിച്ചു എന്ന് പറയണ്ട... " രേണുക വേഗം അവളുടെ കയ്യിൽ നിന്ന് പൈപ്പ് വാങ്ങി.. " ഓ... . ഇങ്ങ് തന്നെക്ക്... നീ കെട്ട് കഴിഞ്ഞു പോയാലും എന്റെ ചെടികള് ഇവിടെ എന്നും ഉണ്ടാവും മോളെ..." കുശുമ്പ് തോന്നിയിട്ടൊന്നും കാര്യമില്ല... " അവൾക്ക് അമ്മയോട് പലതും പറയാൻ ഉണ്ടായിരുന്നു... അവൾ വീണ്ടും തോട്ടം ചുറ്റിപ്പറ്റി നിന്നു... " നീ കാര്യം പറ... കുറെ നേരം ആയല്ലോ നിന്ന് പരുങ്ങുന്നു... " രേഷ്മ താഴേക്ക് വിഷാദത്തോടെ നോക്കി... ചെറിയ ഒരു ചമ്മൽ അവളുടെ മുഖത്ത് കാണപ്പെട്ടു... " അമ്മ അവരെ വിളിച്ചോ ??? " " ആരെ???.. " രേഷ്മക്ക് കലി വന്നു... " എന്റെ അമ്മയിഅമ്മേനെ... " " ഹേയ് ഇല്ല... നിന്നോട് ഒന്ന് ചോദിച്ചിട്ട് മതി എന്ന് നിന്റെ അച്ഛൻ പറഞ്ഞു... " " ആ ഇനിയിപ്പോ നമുക്ക് ഇത് ഉറപ്പിക്കാം... " രേണുക ശബ്ദം താഴ്ത്തി പറഞ്ഞു... " അതെന്താ...??? " രേഷ്മ എതിർത്തു... " അല്ല ഇപ്പഴേ അമ്മയിഅമ്മയായി ഒക്കെ നീ കണ്ട സ്ഥിതിക്ക് നിനക്ക് ഒകെ ആണെന്നാണല്ലോ ??? " രേഷ്മ നിന്ന് ചിണുങ്ങി... " അമ്മേ ഞാൻ കാര്യവായിട്ടാ പറയണേ... എനിക്ക്... എനിക്ക് പറ്റുന്നില്ല... " രേണുക അവളെ നോക്കാതെ വീടിന്റെ മറ്റൊരു വശത്തായി നട്ടിട്ടുള്ള ചെടികൾക്ക് നേരെ തിരിഞ്ഞു... " എന്തുപറ്റി... ആ ചെക്കന് പഠിപ്പും വിവരവും ഒക്കെ കുറവാണ് എന്ന് തോന്നുന്നുണ്ടോ

💬 Comments

View all comments