Chapter Title : കുറ്റബോധം 14 [Ajeesh]
?? " രേഷ്മ സ്വയം പുച്ഛിച്ചു... " അമ്മക്ക് എന്താ... എന്നെക്കാളും ബുദ്ധിയും വിവരവും ആ ചേട്ടന് ഉണ്ട്... " സർട്ടിഫിക്കറ്റ് ഇല്ല എന്നെ ഉള്ളു... " രേണുക പെട്ടന്ന് പൊട്ടിച്ചിരിച്ചു.... " അമ്മ ശരിക്ക് ആരുടെ സൈഡ് ആണ്... " രേഷ്മ ചൊടിച്ചു... " ഞാൻ എന്നും എന്റെ മോൾടെ സൈഡ് അല്ലെ നിന്നിട്ടുള്ളൂ... " " നീ പറ... എന്നാലല്ലേ എനിക്കും അച്ഛനും ഒരു തീരുമാനം എടുക്കാൻ പറ്റുള്ളൂ... " രേഷ്മ ആകെ അസ്വസ്ഥത പ്രകടിപ്പിച്ചു... " എന്താ നിന്റെ പ്രശ്നം... ?? " " നീ കാര്യം പറ... " രേണുക പറഞ്ഞു... " അമ്മേ ... ആ ചേട്ടൻ... ഹീ ഇസ് എ നൈസ് ഗായ്... പക്ഷെ... എന്നെക്കുറിച്ച് ഒന്നും... ഒന്നും സജീഷേട്ടൻ ചോദിച്ചില്ല... " ആള് പറയുന്നത് മുഴുവൻ ഞാൻ ആണ് കേട്ടത്.... " " നാളെ ഇനി എനിക്ക് ഉണ്ടായ കാര്യങ്ങൾ ഒക്കെ അറിഞ്ഞാൽ അത് മോശം അല്ലെ... " രേണുകയുടെ മുഖം പെട്ടെന്ന് കോപംകൊണ്ട് നിറഞ്ഞു... " അതിനിപ്പോ നിനക്ക് എന്താ ഒരു കിഴപ്പം... " ഈ ലോകത്ത് പ്രേമിക്കാത്ത ഒരു മനുഷ്യരും ഇല്ല... " അതൊന്നും തുറന്ന് പറഞ്ഞിട്ടല്ല എല്ലാവരും കല്യാണം കഴിക്കുന്നത്. " രേഷ്മക്ക് അതിന് മറുപടിയെന്നോണം പറയാൻ ഒരുപിടി കാര്യങ്ങൾ വേറെയും ഉണ്ടായിരുന്നു പക്ഷെ അവൾ അതിന് തുനിഞ്ഞില്ല... ആ വിഷയം അമ്മയെ കൂടുതൽ പ്രകോപിപ്പിച്ചേക്കുമോ എന്ന ഭയം അവളെ പിന്തിരിപ്പിച്ചു... " എന്റെ മോൾക്ക് ഒരു കുറവും ഇല്ല " "
💬 Comments
View all comments