Chapter Title : കുറ്റബോധം 14 [Ajeesh]
ആണ് അവളുടെ മനസ്സ് മന്ത്രിക്കുന്നത്... കാരണം എന്താണെന്ന് അവൾക്ക് ആറിയില്ലായിരുന്നു... പക്ഷെ രാഹുൽ പോയതിൽപ്പിന്നെ ആ സംഭവത്തിന്റെ എല്ലാ ഉത്തരവാദിത്വവും ഒരാളുടെ തലയിൽ അവൾക്ക് കെട്ടിവക്കണമായിരുന്നു... " ഒരുപക്ഷെ ശിവേട്ടൻ വിചാരിച്ചിരുന്നെങ്കിൽ പലതും ഒഴിവാക്കാമായിരുന്നു എന്ന് അവൾക്ക് തോന്നി... " പണിയെല്ലാം ഒതുക്കി അവൾ കുളിക്കാൻ കയറി... രാഹുലിന്റെ ചിന്തകൾ ഇപ്പോൾ തന്നെ അധികം അലട്ടാറില്ല എന്ന കാര്യം രേഷ്മ ശ്രദ്ധിച്ചു... " മറക്കാൻ ശ്രമിച്ചാൽ നമുക്ക് മറക്കാൻ പറ്റും... ചിലപ്പോൾ കുറച്ചധികം കാലം പിടിച്ചേക്കും... എങ്കിലും അത് സാധ്യമാണ് എന്ന് അവൾക്ക് തോന്നി... " ഷവറിൽ നിന്ന് വെള്ളം അവളുടെ നെറുകിലൂടെ ഊർന്നൊഴുകി... അവൾ കണ്ണടച്ചു നിന്നു.... " നിന്നെ അല്ലാതെ ഞാൻ വേറെ ഒരു ആളെ കെട്ടാൻ നിക്കുവോ ടാ... " രാഹുലിന് കൊടുത്ത വാക്ക് അവളുടെ മനസ്സിലൂടെ കടന്ന് പോയി... അവൾ ഷവർ ഓഫ് ചെയ്തു... " ഇത്ര വൃത്തി ഒക്കെ മതി... " തലയിൽ തോർത്ത് ചുറ്റിക്കെട്ടി വച്ച് ഒരു ചുരിദാർ ഇട്ട് അവൾ പുറത്തേക്ക് ഇറങ്ങി... അമ്മ അവളെയും കത്തെന്നോണം മുറിയിൽ നിക്കുന്നുണ്ട്... " അച്ഛൻ നിനക്ക് ഒരു പുതിയ ഉടുപ്പ് വാങ്ങിയിട്ടുണ്ട്... ഇതൊന്ന് ഇട്ട് നോക്ക് " കട്ടിലിൽ ഒരു ന്യൂസ് പേപ്പർ പൊതി ഇരിക്കുന്നത് രേഷ്മ കണ്ടു... " അവൾ അത് എടുത്ത് തുറന്ന് നോക്കി " ഇളം പച്ച നിറമുള്ള ഒരു ചുരിദാർ നല്ല കാന്തിയുള്ള നിറം... രേഷ്മയുടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിരിഞ്ഞു... രേണുക അവളുടെ അടുത്ത് വന്ന് അവളുടെ കവിളിൽ തലോടി... "
💬 Comments
View all comments