0%

Chapter Title : കുറ്റബോധം 14 [Ajeesh]

Author : Ajeesh Read All Parts 732

മോളെ... അവരെ നിനക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ നീ തുറന്ന് പറയണം... " " ഞങ്ങൾക്ക് വേണ്ടി ചെയ്യുന്ന ഒരു ത്യാഗം പോലെ നീ നിന്റെ കല്യാണത്തെ കാണരുത്... " രേഷ്മ അമ്മയെ ആദരവോടെ നോക്കി... തന്റെ കണ്ണുകൾ ഈറനണിയുന്നുണ്ടോ രേഷ്മക്ക് അമ്മയുടെ കരുതൽ കൂടുതൽ കരുത്ത് പകരുന്നത് പോലെ തോന്നി... " ഇല്ല അമ്മേ... അങ്ങനെ ഒന്നും ഇല്ല... " രേണുക അവളെ ഒന്ന് മുറുകെ പുണർന്നു... " എന്റെ മോളെ... " അമ്മ വിതുമ്പുന്നുണ്ടായിരുന്നു... പെട്ടന്ന് തന്നെ രേണുക അവളിൽ നിന്ന് അകന്ന് മുറിക്ക് പുറത്തേക്ക് പോയി... " രേഷ്മക്ക് വല്ലാത്ത ഒരു ധൈര്യം തോന്നി... " മനസ്സിന് ഒരു ബലം വന്ന പോലെ... അവൾ പൊതിയിൽ നിന്ന് ചിരിദാർ പുറത്തേക്ക് എടുത്ത് ഇട്ടു നോക്കി... അളവൊക്കെ കിറുകൃത്യം... അവളുടെ ഷേപ്പ് എല്ലാം എടുത്ത് കാണിക്കുന്ന പോലെ നല്ല രീതിയിൽ തൈച്ചിരിക്കുന്നു... അപ്പോൾ അച്ഛൻ ഇത് എന്റെ അളവ് ചിരിദാർ കൊണ്ടു പോയി തൈപ്പിച്ചതാണ്... " അവൾക്ക് ഉള്ളിൽ ഒരു ആനന്ദം അണപൊട്ടി... " അച്ഛൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സർപ്രൈസ് പോലെ ഒരു ഗിഫ്റ്റ് തരുന്നത്... അവൾ കണ്ണാടിക്ക് മുൻപിൽ പോയി നിന്നു... " കൊള്ളാം... നല്ല ചെലുള്ള ചുരിദാർ... " അവൾ ഒരുങ്ങാൻ ഉള്ള തന്റെ സാധന സാമഗ്രികളിലേക്ക് നോക്കി... ഐ ലൈനറും, മുഖത്ത് പുരട്ടുന്ന ക്രീമും പൗഡറും എല്ലാം അവളെ നോക്കി പുഞ്ചിരിച്ചു... " വേണ്ട.... ഇതൊന്നും ഇല്ലാത്ത സാധാരണ ഞാൻ ആയി പോയാൽ മതി... " എന്നിട്ട് വരുന്നവന് ഇഷ്ട്ടപ്പെട്ടില്ലേൽ

💬 Comments

View all comments