0%

Chapter Title : കുറ്റബോധം 14 [Ajeesh]

Author : Ajeesh Read All Parts 734

വേണ്ട... " രേഷ്മ തന്റെ മുടി മെടഞ്ഞിട്ടു മുടി മുൻപിലേക്ക് ഒന്നും ഇടാൻ അവൾ മിനക്കെട്ടില്ല... ഇങ്ങനെ ഇറങ്ങി ചെന്നാൽ അമ്മ എന്തെങ്കിലും പറയുമോ? അവളുടെ ഉള്ളിൽ ചെറിയൊരു ആശയക്കുഴപ്പം ഉണ്ടായി... സാരമില്ല... രേഷ്മ മുറിക്ക് പുറത്തേക്ക് നടന്നു... സമയം 10 മണി കഴിഞ്ഞിരുന്നു... അമ്മ അടുക്കളയിൽ കാര്യമായ പണിയിൽ ആണ്... അച്ഛൻ അകത്ത് ഇരുന്ന് ടിവിയും ഓണ് ചെയ്ത് വച്ച് പത്രം നിവർത്തി വായിക്കുന്നുണ്ട്... ഇതിൽ ഏത് കാര്യത്തിൽ ആണ് ശ്രദ്ധ കൊടുക്കുന്നത് എന്ന് കണ്ടെത്തുക അസാധ്യമായിരുന്നു... എന്തായാലും ആ കഠിന പ്രായത്നത്തിന് മെനക്കേടാതെ അവൾ അടുക്കളയിലേക്ക് പോയി... " നീ ആ ഗ്ലാസ് ഒക്കെ ഒന്ന് കഴുകി വക്ക് മോളെ... " രേണുക പറഞ്ഞു... തന്റെ മകളെ പെട്ടന്നൊരു നോട്ടമേ കണ്ടുള്ളൂ എങ്കിലും അവൾ കാര്യമായി ഒരുങ്ങിയിട്ടില്ല എന്ന് രേണുകക്ക് മനസ്സിലായിരുന്നു... പക്ഷെ ഇതൊന്നും ഇല്ലെങ്കിലും തന്റെ മകളുടെ സുന്ദര്യത്തേക്കുറിച്ച്‌ രേണുകക്ക് തന്നെ നിശ്ചയം ഉണ്ടായിരുന്നു... രേഷ്മ റാക്കിൽ നിന്നും 4 ഗ്ലാസ്സ് എടുത്തു... " അവർ എത്ര പേരുണ്ട് അമ്മേ?" രേണുക ഒന്ന് ആലോചിച്ചു... " അറിയില്ല ... നീ ഒരു ആറേഴ് ഗ്ലാസ് കഴുകിക്കോ... എന്നിട്ട് ആ ടാങ്ക് എടുത്ത് കലക്കി വക്ക്.... " രേഷ്മ ഗ്ലാസ് എടുത്ത് കഴുകാൻ തുടങ്ങി... " കാര്യത്തോട് അടുക്കുംതോറും ഞാൻ പിന്തിരിപ്പൻ ആവുകയാണോ എന്നൊരു സംശയം അവൾക്ക് തോന്നി " ഇനി വരുന്നവൻ ഏത് തരത്തിലുള്ള ആളാണോ ആവോ... ??? ഡവറയിൽ ടാങ്ക് കലക്കി ഒഴിച്ച് പഞ്ചസാര ഇട്ട് ഇളക്കി അവൾ രുചിച്ചു നോക്കി...

💬 Comments

View all comments