0%

Chapter Title : കുറ്റബോധം 14 [Ajeesh]

Author : Ajeesh Read All Parts 736

കൊള്ളാം മധുരം കൂടുതൽ ആണ്... " ആ ഇതൊക്കെ മതി... " വെള്ളം ഒഴിച്ച് മധുരം പാകമാക്കാൻ ഒന്നും അവൾ മെനക്കെട്ടില്ല... പെട്ടന്ന് കോളിംഗ് ബെൽ മുഴങ്ങി... അവർ വന്നു എന്ന് തോന്നുന്നു... രേണുക പെട്ടെന്ന് കൈ സരിത്തുമ്പിൽ തുടച്ച് വേഗം ഉമ്മറത്തേക്ക് നടന്നു... രേഷ്മ നിന്നിടത്ത് നിന്ന് അനങ്ങിയില്ല... പെട്ടന്ന് താൻ ഇഷ്ടപ്പെടാത്തത് എന്തോ ആണ് നടക്കാൻ പോകുന്നത് എന്ന് അവൾക്ക് തോന്നി... " വരാ... കയറി ഇരിക്ക്... " അച്ഛന്റെ ആദിത്യ മര്യാദയുടെ ശബ്ദം അടുക്കളയിലേക്ക് മുഴങ്ങിക്കെട്ടു... രേഷ്മ പതിയെ ഓരോ ഗ്ലാസ്സിൽ ആയി വെള്ളം ഒഴിച്ചു... അമ്മയും എന്തോ അവരോട് പറയുന്നുണ്ട്... രേഷ്മക്ക് അത് ശ്രദ്ധിക്കണം എന്ന് പോലും തോന്നിയില്ല... അവിടേക്ക് ചെല്ലണ്ടെ??? പയ്യൻ എങ്ങനെ ഉള്ളവൻ ആണ് എന്ന് ഒന്ന് എത്തി നോക്കിയത് പോലും ഇല്ലല്ലോ...!!!! അവൾ വെറുതെ ചിന്തിച്ചു... എന്തിനാ ഇപ്പൊ വെറുതെ... എന്തായാലും എന്നെ കാണാതെ അയാൾ പോകാൻ ഒന്നും പോണില്ല... പതുക്കെ പോയാൽ മതി... അവൾ 3 ഗ്ലാസ്സിൽ വെള്ളം ഒഴിച്ചു വച്ചു... പെട്ടന്ന് രേണുകയുടെ ശബ്ദം മുഴങ്ങി കേട്ടു... ഞാൻ മോളെ വിളിക്കാം... രേണുക അടുക്കളയിലേക്ക് വന്നു... രേഷ്മ അമ്മയെ നിസഹായതയോടെ നോക്കി... എന്തോ തെറ്റ് ചെയ്യുന്ന പോലെ ഒരു തോന്നൽ അവളെ പിടിച്ചു നിർത്തി... 'അമ്മ അവളുടെ അടുത്തേക്ക് വന്നു... " നിനക്ക് ഇപ്പൊ എന്താ ടെൻഷൻ ?? " അവര് നിന്നെ കണ്ടിട്ട് പോട്ടെ... " " അതൊരു പാവം പയ്യനാണ്... " " നിനക്ക് ഇഷ്ടമല്ല എങ്കിൽ ഈ കല്യാണം നടക്കില്ല...

💬 Comments

View all comments