Chapter Title : കുറ്റബോധം 14 [Ajeesh]
ഇത് നിന്റെ അമ്മ തരുന്ന വാക്കാണ്... " രേഷ്മ അമ്മയെ നോക്കി പുഞ്ചിരിച്ചു... രേഷ്മ മനസ്സ് നിറഞ്ഞ് ചിരിക്കുന്ന ചിരിയുടെ മനോഹാരിത അതിന് ഉണ്ടായിരുന്നില്ല... അവൾ അമ്മയോടൊപ്പം ഹാളിലേക്ക് നടന്നു വന്നു... " ദാ ഇതാണ് എന്റെ മോള് രേഷ്മ... " അവൾക്ക് വല്ലാത്ത ജാള്യത തോന്നി... അവൾ സോഫയിൽ ഇരിക്കുന്നവരെ നോക്കി... ഒരു വയസ്സായ സ്ത്രീ ഉണ്ട്... അവരുടെ അടുത്ത് ഇരു നിറത്തിൽ ഉള്ള കരുത്തുറ്റ ഒരു മനുഷ്യൻ ഇരിക്കുന്നു... പിന്നെ വേറെ ഒരു പുരുഷനും സ്ത്രീയും ഉണ്ട്... അവർ ഭാര്യാ ഭർത്താക്കാൻമ്മാർ ആണെന്ന് ആദ്യ കാഴ്ചയിൽ തന്നെ അവൾ ഉറപ്പിച്ചു... രേഷ്മ വിശാലമായ ഒരു പുഞ്ചിരി എല്ലാവരെയും നോക്കി പുറത്തു കാട്ടി... " മോളെ ഇതാണ് പയ്യൻ ... സജീഷ്... " അത് അമ്മ... ഇവർ രണ്ടുപേരും കൂട്ടുകാർ ആണ്... " രേഷ്മ സജീഷിനെ ഒരിക്കൽക്കൂടി നോക്കി... അയാൾ തന്നെ കണ്ട് മതിമറന്ന ലക്ഷണം ഒന്നും ഇല്ല... വളരെ നോർമൽ ആയിട്ടാണ് ഇരിക്കുന്നത്... രേഷ്മക്ക് സ്വൽപ്പം കുശുമ്പ് മനസ്സിൽ പൊട്ടി മുളച്ചു... " പൗഡർ എങ്കിലും ഇടാമായിരുന്നു... " ഇതാദ്യമായാണ് ഒരാൾ തന്നെ കണ്ടിട്ട് ഇത്രക്ക് സാധാരണമായി ഇരിക്കുന്നത്... സജീഷ് രേഷ്മയുടെ നേരെ നോക്കി ഒന്ന് ചിരിച്ചു എന്ന് വരുത്തി... കൂടെ വന്ന കൂട്ടുകാരി വല്ലാതെ ചിരിക്കുന്നുണ്ട്... അവർ സജീഷിനെ കളിയാക്കാൻ ഉള്ള പരിപാടിയായിരിക്കാം എന്ന് അവൾ അനുമാനിച്ചു... കൂട്ടുകാർ ആകുമ്പോൾ അതൊക്കെ സ്വാഭാവികം... " അപ്പൊ അച്ഛൻ ??? " ഭാസ്‌കരൻ ആകാംഷയോടെ ചോദിച്ചു... " അച്ഛൻ എനിക്ക് പതിനഞ്ച് വയസ്സ് ഉള്ളാപ്പഴേ
💬 Comments
View all comments