0%

Chapter Title : കുറ്റബോധം 14 [Ajeesh]

Author : Ajeesh Read All Parts 738

മരിച്ചു... " വീട്ടിൽ ഞാനും അമ്മയും മാത്രമേ ഉള്ളു... " സജീഷ് പറഞ്ഞു... " ഓഹ്ഹ്ഹ്ഹ... മോൻ അപ്പൊ എന്താ ചെയ്യുന്നത്‌?? " ഭാസ്‌കരൻ വീണ്ടും ഒരു ചോദ്യം ഉന്നയിച്ചു... " എനിക്ക്‌ വാർക്കപ്പണി ആണ് അച്ഛാ... " " രണ്ടാഴ്ച്ച മുൻപ്‌ ഒരു പുതിയ കോണ്ട്രാക്ട്ട് എടുത്തിട്ടുണ്ട്... ഞാൻ സ്വന്തമായി എടുക്കുന്ന ആദ്യത്തെ പണി ആണ്... " " അത് നന്നായി അവസാനിച്ചാൽ വേണമെങ്കിൽ ഞാൻ ഒരു ബിസിനസ്സ്കാരൻ ആണെന്നൊക്കെ പറയാം... " സജീഷ് തന്മയത്വത്തോടെ പറഞ്ഞു.. " അപ്പൊ മോന്റെ ബന്ധുക്കൾ ആയി ആരും ഇല്ലേ... " " ബന്ധുക്കൾ ആയിട്ടിപ്പൊ... " സജീഷ് ഒന്ന് പരതി... പെട്ടന്ന് അവന്റെ അമ്മ മറുപടി പറയാൻ തുടങ്ങി... " ബന്ധുക്കൾ എന്ന് പറയാൻ ഉള്ളവരൊക്കെ പാലക്കാട് ആണ്... " എന്റെ ഭർത്താവ് മരിച്ചതിൽപ്പിന്നെ അവരൊന്നും വലിയ അടുപ്പത്തിൽ അല്ല... " അന്ന് എന്റെ മോൻ പത്താം ക്ലാസ്സ് കഴിഞ്ഞിട്ടേ ഉള്ളു... " എന്നേം മോനേം നോക്കാൻ ഉള്ള മടിക്ക് എല്ലാവരും അന്നേ ഞങ്ങളെ ഉപേക്ഷിച്ച മട്ടാ... " " പിന്നെ എങ്ങാനൊക്കെയോ... ഞാനും മോനും കൂടി ഇവിടെ വരെയൊക്കെ എത്തി... " " ആദ്യമൊക്കെ ഞാൻ ഇവനെ പഠിപ്പിക്കണം എന്നൊക്കെ കരുതിയതാ... " " പക്ഷെ അവൻ പഠിപ്പ് ഒക്കെ അന്നേ നിർത്തി പണിക്ക് പോവാൻ തുടങ്ങി... " " 'അമ്മ ഒറ്റക്ക് പണിക്ക് പോവണ്ട എന്നും പറഞ്ഞ് വാശി പിടിച്ച് അവസാനം ഞാൻ സമ്മതിച്ചു കൊടുത്തതാ... " " അന്ന് എന്റെ അവസ്ഥ അങ്ങാനൊക്കെ

💬 Comments

View all comments