Chapter Title : കുറ്റബോധം 14 [Ajeesh]
റോഷൻ പാചകശാലയിൽ പോയി മോരും, രസവും, പായസവും എല്ലാം മാറി മാറി പരീക്ഷിച്ചുകൊണ്ടിരുന്നു... പുള്ളിക്ക് പാലട പണ്ടേ വീക്ക്നെസാ... കല്യാണം കഴിഞ്ഞിട്ട് പോയാൽ പോരെ എന്ന് പറഞ്ഞ് സോഫി തിരികെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അതിൽ അവൾ ദയനീയമായയി പരാജയപ്പെട്ടു... " എന്റെ കല്യാണം ഒന്നും അല്ലല്ലോ... " " കെട്ടാറാവുമ്പോഴേക്കും പറ്റിയാൽ വരാം " റോഷൻ എടുത്തടിച്ചു പറഞ്ഞു... സോഫിക്ക് ദേഷ്യം വന്നെങ്കിലും സമ്യമനം പാലിച്ച് അവൾ സ്റ്റേജിന്റെ പിറകിൽ പോയി നിന്നു... ഒപ്പം അവളുടെ സാരിത്തുമ്പിൽ പിടിച്ച് ടോണിയും ഉണ്ടായിരുന്നു... " സജീഷ് വല്ലാതെ വിയർക്കാൻ തുടങ്ങി... " സ്റ്റേജിലേക്ക് അടിക്കുന്ന ഫ്ലഡ് ലൈറ്റ് വെളിച്ചവും ആവശ്യത്തിലധികം ടെൻഷനും ആയപ്പോൾ വിയർക്കാതിരിക്കുന്നത് എങ്ങനെയാണ്... ഓഡിറ്റോറിയത്തിൽ ആയിരുന്നെങ്കിൽ ചിലപ്പോൾ എസി ഉണ്ടായുരുന്നേനെ... ഏറെ നേരം കഴിഞ്ഞപ്പോൾ സജീഷിന്റെ ബുദ്ധിമുട്ട് കണ്ട് സോഫി ഭാസ്കരനോട് പറഞ്ഞ് ഒരു ടേബിൾ ഫാൻ സംഘടിപ്പിച്ചു... അത് അവന് വലിയ ഒരു ആശ്വാസം ആയിരുന്നു... " മുഹൂർത്തത്തിന് ഏതാനും നിമിഷങ്ങൾക്ക് മുൻപ് രേഷ്മ വീടിന്റെ അകത്ത് നിന്നും പുറത്തെക്ക് ചെറു കാലടികളോടെ നടന്നു വന്നു... സജീഷ് ഹൃദയമിടിപ്പ് പെട്ടന്ന് നിന്നു... " ചുവന്ന പാട്ട് സാരിയും അതിന് ചേർന്ന ഇളംപച്ച നിറത്തിൽ ഉള്ള ജാക്കറ്റും, കഴുത്തിലും കയ്യിലും അരയിലും എല്ലാം ആഭരണങ്ങളും അണിഞ്ഞ് , ഒരു പറ്റം താലം പിടിച്ച തരുണീമണികളുടെ അകമ്പടിയോടെ, നീണ്ട തപസ്സിനോടുവിൽ അവന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട ദേവതയെപോലെ രേഷ്മ സജീഷിന്റെ തൊട്ടടുത്ത് വന്നിരുന്നു... " ഹു... " അടക്കിപ്പിടിച്ചിരുന്ന ശ്വാസം അവൻ പുറത്തേക്ക് വിട്ടു... " എല്ലാവരും ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു... " തനിക്ക് ടെൻഷൻ കൂടി വരുന്നത് സജീഷ് അറിഞ്ഞു... അവൻ പതിയെ രേഷ്മയെ തിരിഞ്ഞ് നോക്കി... " അവൾ തന്റെ പല്ലുകൾ പുറത്ത് കാട്ടാതെ ഒരു അവനെ നോക്കി നാണത്തോടെ ഒന്ന് പുഞ്ചിരിച്ചു... " "എന്തൊരു ഭംഗി.... " സജീഷ് മനസ്സിൽ പറഞ്ഞു... " സാധാരണ ഒരു കല്യാണപ്പെണ്ണിനെ കല്യാണത്തിന്റെ അന്ന് നാട്ടിലെ ബ്യുട്ടിപാർലർ നടത്തുന്ന ചേച്ചിക്ക് പണി പഠിക്കാൻ വിട്ടുകൊടുക്കലാണല്ലോ പതിവ്... അത് ഇവിടെ
💬 Comments
View all comments