0%

Chapter Title : കുറ്റബോധം 14 [Ajeesh]

Author : Ajeesh Read All Parts 752

ആകുലതകൾ എല്ലാം അയാളുടെ വാക്കുകളിൽ പ്രതിഫലിച്ചു സജീഷ് ആകെ വികാരവിക്ഷോഭത്തിന്റെ ഉച്ചസ്ഥയിയിൽ ആയിരുന്നു... " അച്ഛാ... ഞാൻ അവൾക്ക് ഒരു കുറവും ഞാൻ വരുത്തില്ല.... " " ഈ ലോകത്ത് എനിക്ക് സ്വന്തമായിട്ടുള്ള ഒരേ ഒരു നിധി പോലെ അവളെ ഞാൻ നോക്കിക്കോളാം " ഭാസ്‌കരന്റെ ഉള്ള് നിറഞ്ഞു... " അത് മതി മോനെ... " അച്ഛന് അത് കേട്ടാ മതി... " സജീഷ് വേഗം തന്നെ സംഭാഷണം അവസാനിപ്പിക്കാൻ ശ്രമിച്ചു... " ഞാൻ വിളിക്കാം അച്ഛാ... ഇപ്പൊ ചെറിയ ഒരു പണിയിൽ ആണ്... " " ഓഹ് അങ്ങനെ ആവട്ടെ... " സജീഷ് വേഗം ഫോൺ കട്ട് ചെയ്തു.. ഉടനെ സോഫിയെ ഫോൺ വിളിച്ചു... അടുക്കളയിൽ തകൃതിയായി പണി നടക്കുന്നതിന്റെ ഇടയിൽ പെട്ടന്ന് ഫോൺ ബെല്ലടിക്കുന്നത് കേട്ടപ്പോൾ സോഫിക്ക് ദേഷ്യം വന്നു... പണ്ട് മുതലേ പാചകം ചെയ്യുമ്പോൾ എന്തെങ്കിലും തടസം നേരിടുന്നത് അവൾക്ക് ഇഷ്ടമല്ല... അവൾ ഫോൺ എടുത്ത് നോക്കി... സജീഷ് കാളിംഗ് " ഹലോ... " " എന്താടാ ചെക്കാ.... വേഗം പറ... എനിക്ക് അടുക്കളെല് പണി ഉണ്ട് " " എനിക്ക് നിന്നെ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നാണ്‌ മോളെ... " അങ്ങേയറ്റം സന്തോഷത്തോടെ അവൻ പറഞ്ഞു... സോഫിക്ക് ദേഷ്യം ഇരട്ടിച്ചു... " നിക്ക് ഒരു അര മണിക്കൂർ കഴിഞ്ഞ് ഞാൻ വന്ന് കെട്ടിപ്പിടിക്കാം... " അനങ്ങാതെ നിക്കണേ..." സജീഷ് ആർത്ത് ചിരിച്ചു... സോഫിക്ക് ആകെ കലിച്ചു കയറി... " നീ എന്താ കളിക്കാൻ നിക്കാ... " കാര്യം പറയാടാ... എനിക്ക് പണി ഉണ്ടെന്ന്...

💬 Comments

View all comments