0%

Chapter Title : കുറ്റബോധം 14 [Ajeesh]

Author : Ajeesh Read All Parts 751

ഈ ബന്ധത്തിന് താല്പര്യം ആണ്... " പിന്നെ മോള്... അവളും എതിർപ്പൊന്നും പറഞ്ഞില്ല... " സജീഷ് വിശ്വാസം വരാതെ വീണ്ടും ഒരിക്കൽക്കൂടി കേൾക്കാൻ പറഞ്ഞത് മനസ്സിലാവാത്ത പോലെ നടിച്ചു... " ഏ... അപ്പൊ പറഞ്ഞു വരുന്നത്.." " ഞങ്ങൾക്ക് എല്ലാവർക്കും മോനെ ഇഷ്ട്ടായി... " " ഇവിടെ എല്ലാവർക്കും ഈ വിവാഹം നടക്കുന്നതിൽ സന്തോഷമേ ഉള്ളു... " " ഇനി മോന്റെ അഭിപ്രായം എന്താണെന്ന് ഒന്ന് അറിഞ്ഞാൽ നമുക്ക് ബാക്കി കാര്യങ്ങളിലേക്ക് കടക്കാം... " സജീഷ് അറിയാതെ വാ പൊളിച്ചു പോയി... ഈ ലോകം മുഴുവൻ ദൈവം തനിക്ക് വേണ്ടി ഉണ്ടാക്കിയതാണ് എന്ന് അവന് തോന്നി... " എല്ലാം ആ നിമിഷത്തിലേക്ക് വന്ന് അവസാനിച്ചപ്പോൾ ഉണ്ടായ അനുഭൂതി പ്രവചനാതീതമായിരുന്നു... " എനിക്ക് എതിർപ്പോ?? ഞാൻ അങ്ങനെ എന്തെങ്കിലും പ്രകടിപ്പിക്കോ അച്ഛാ... " എന്നെപ്പോലെ ഒരാൾക്ക് സ്വപ്നം കാണാൻ പറ്റുന്നതിലും മുകളിൽ ആണ് രേഷ്മ... " അത് പറയാൻ സജീഷിന് ധാരാളം സമയം എടുത്തു... ശരീരത്തിൽ അമിതമായി പലതരം ഹോർമോണുകൾ പൊട്ടിമുളക്കുന്ന പോലെ വിവിധ തരം വികാരങ്ങൾ അവനിൽ മാറി മറിഞ്ഞു... കണ്ണ് നിറഞ്ഞു... ആദരവ് നിറഞ്ഞു... " അവൾ അധികം ലോകം ഒന്നും കണ്ടിട്ടില്ല മോനെ... " ഇപ്പഴും കുട്ടിക്കളി ഒക്കെ ഇത്തിരി കൂടുതൽ ആണ്... " ചിലപ്പോ ഒരു ഭാര്യയായിട്ട് അവൾ ചെയ്യേണ്ട കാര്യങ്ങൾ ഒക്കെ ഒന്ന് പഠിക്കാൻ അവൾക്ക് കുറച്ചു സമയം വേണ്ടി വരും... " " എന്റെ മോളെ വേദനിപ്പിക്കരുത് ട്ടാ... " " കുറച്ച് സമയം കൊടുക്കണം അവൾക്ക്..." ഒരു അച്ഛന്റെ

💬 Comments

View all comments