Chapter Title : കുറ്റബോധം 14 [Ajeesh]
കയ്യിലുള്ള തൂവാല പൊത്തി വാവിട്ട് കരഞ്ഞു... " അച്ഛൻ വിളിക്കും എന്ന് എനിക്ക് ഉറപ്പായത് കൊണ്ടാ ഞാൻ ഒന്നും മിണ്ടാഞ്ഞത്... " ശിവേട്ടനെ എനിക്ക് കാണണം അച്ഛാ... " അവൾ വാശി പിടിച്ചു.... ഭാസ്കരൻ ശബ്ദം കടുപ്പിക്കാൻ ശ്രമിച്ചു... " ഇനി അതൊന്നും നടക്കില്ല... അവൻ പോയി... " " നിന്റെ കഴുത്തിൽ താലി കെട്ടുന്നത് വരെ അവൻ ഇവിടെ ഉണ്ടായിരുന്നു... " " അത് കഴിഞ്ഞപ്പോൾ തന്നെ പോയി... " രേഷ്മ പൊട്ടിക്കരഞ്ഞു... " ഒരിക്കൽ എല്ലാം നഷ്ടപ്പെട്ട അവൻ ജീവിക്കാൻ തുടങ്ങിയത് തന്നെ നിനക്ക് വേണ്ടിയാ..." " നിന്റെ സന്തോഷം കെടുത്താൻ നിൽക്കിന്നില്ല എന്ന് പറഞ്ഞ് അവൻ പോയി... എവിടേക്കാണെന്ന് അച്ഛനറിയില്ല... " രേഷ്മ പൊട്ടിക്കാരഞ്ഞു... അച്ഛന്റെ കാലിൽ വീണു... ഭാസ്കരൻ തന്റെ കണ്ണുകൾ തുടച്ച് ഇടറുന്ന വാക്കുകളോടെ പറഞ്ഞു... ഇനി അതൊന്നും മോള് ഓർക്കേണ്ട... " പുതിയൊരു ജീവിതം തുടങ്ങാണ് എന്റെ കുട്ടി... " " ചെല്ല് മോൻ കത്ത് നിൽക്കുന്നുണ്ടാവും... നിന്നെ കൊണ്ടു പോവാൻ... " " ഇനി മുതൽ നിന്റെ സർവ്വവും അവൻ ആണ് " അച്ഛന്റെ മോളൂട്ടി കണ്ണ് തുടക്ക്... " ഭാസ്‌കരൻ രേഷ്മയെ കൂട്ടി ഉമ്മറത്തേക്ക് നടന്നു... അവൾക്ക് കരച്ചിൽ നിർത്താനായില്ല... പുറത്തേക്ക് ഇറങ്ങിയതും അവൾ അമ്മയുടെ തോളിൽ തല ചായ്ച്ചുകൊണ്ട് അവൾ വിങ്ങിപ്പൊട്ടി... " ഒരു കൂട്ടം ആളുകൾ അവളുടെ കണ്ണീരിന്റെ സാക്ഷ്യം വഹിച്ചു... " സജീഷ് വല്ലാതെ വിവശനയി കാണപ്പെട്ടു... " താൻ അവളോട് എന്തോ വലിയ തെറ്റാണ് ചെയ്തത് എന്നൊരു തോന്നൽ... "
💬 Comments
View all comments