കുറ്റബോധം 15 [Ajeesh]
📝 Ongoing
👁 88390 views ❤ 274 likes 💬 44 comments
കുറ്റബോധം 15
Kuttabodham Part 15 | Author : Ajeesh | PREVIOUS PARTS
റോസാപ്പൂക്കൾ കൊണ്ട് ഭംഗിയായി അലങ്കരിച്ച ഒരു ചുവന്ന നിറമുള്ള സ്വിഫ്റ്റ് കാർ സജീഷിന്റെ വീടിന്റെ മുൻപിൽ വന്ന് നിന്നു...
രേഷ്മ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങി...
ഒപ്പം അവനും...
കരഞ്ഞു കലങ്ങിയ കണ്ണുകൾ പറ്റാവുന്ന പോലെ എല്ലാം മോഡി പിടിപ്പിക്കാൻ കാറിൽ ഇരുന്ന് തന്നെ അവൾ ശ്രമിച്ചിരുന്നു...
ഇപ്പോൾ സങ്കടവും വിഷമവും എല്ലാം മനസ്സിൽ മാത്രമാണ്... മുഖത്ത് ഒരു ചിരി വച്ചു പിടിപ്പിക്കാനും അവൾ മറന്നില്ല...
ഉള്ള് പൊള്ളുന്നത് അവർ അറിയണ്ടല്ലോ...
ആളുകളെ കാണിക്കാൻ വേണ്ടി മാത്രം ഒരു പ്രഹസനം...
ബന്ധുക്കളുടെയും അയൽക്കാരുടെയും ഒരു വലിയ നിര തന്നെ വീടിന്റെ മുൻപിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
വലിയ തിരക്ക്.
ഇരുപക്ഷെ ഇവിടം ഒരു ഗ്രാമപ്രദേശം ആയതുകൊണ്ടാവാം അവൾ ചിന്തിച്ചു...
ആ ജനസഞ്ചയത്തിന്റെ നടുവിലൂടെ സജീഷിന്റെ കയ്യിൽ കൈ കോർത്ത് പിടിച്ച് അവൾ വീടിന്റെ ഉമ്മറത്തേക്ക് നടന്നു...
ഒരു ഭവനത്തിലേക്ക് സർവ്വഐശ്വര്യവും പകർന്നു നൽകാൻ വരുന്ന ദേവിയെ പോലെ, അവളെ കാണാൻ ആ മനോഹര നിമിഷത്തിന് സാക്ഷിയാവാൻ ആളുകൾ തിങ്ങിക്കൂടി...
തീരെ വയ്യാതായെങ്കിലും അഞ്ചു തിരിയിട്ട ഒരു നിലവിളക്കുമായി സജീഷിന്റെ അമ്മ വീടിന്റെ മുൻപിൽ തന്നെ നിൽപ്പുണ്ടായിരുന്നു... തന്റെ മരുമകളെ വീട്ടിലേക്ക് ആനയിക്കാൻ...
അടുത്ത് കൂടി നിൽക്കുന്ന സ്ത്രീ ജനങ്ങൾ രേഷ്മയെ നോക്കി ചിരിക്കുകയും കളി പറയുകയും
💬 Comments
View all comments