0%

Chapter Title : കുറ്റബോധം 16 [Ajeesh] [Climax]

Author : Ajeesh Read All Parts 769
അപ്പൊ അവരുടെ പ്രണയത്തിന്റെ ആത്മാർത്ഥതക്ക് ഒരു വിലയും ഇല്ലേ? " രേഷ്മ ചോദിച്ചു..." മരിച്ചോണ്ടാണോ പെണ്ണേ ആത്മാർത്ഥത കാണിക്കണേ... " മണ്ടത്തരം ആണ് അത്... " രാഹുലിന്റെ മരണം അവൻ ചെയ്ത ഒരു വിഢിത്തം ആയിരുന്നോ... ? രേഷ്മ ആലോചിച്ചു... " അല്ല... അങ്ങനെ ആയിരിക്കില്ല... " അങ്ങനെ ആയിരിക്കരുതെ..." " നീ എന്താ ഈ ആലോചിക്കണേ " സജീഷ് കട്ടിലിൽ കിടക്കുന്ന രേഷ്മയുടെ നെറുകിലൂടെ കൈ ഓടിച്ചു... " എട്ടന് ഏറ്റവും സ്നേഹം ആരോടാ " സജീഷിന് ചിരി വന്നു... അവളുടെ ചോദ്യങ്ങളിൽ എപ്പോഴും ഒരു കുട്ടിത്തം നിറഞ്ഞ്‌ നിന്നിരുന്നു... " എന്ത് ചോദ്യ ഇത്... " നിന്നോട് തന്നെ... " " അപ്പോ ഞാൻ മരിച്ചു പോയാ ഏട്ടൻ ആത്മഹത്യ ചെയ്യോ ??? " സജീഷിന്റെ ഉള്ളിൽ ദേഷ്യം കയറ് പൊട്ടിക്കാൻ തുടങ്ങി... " നിനക്കിത് എന്താ പെണ്ണേ... " ഒരോന്ന് ആലോചിച്ചു കൂട്ടാണ്ട് കിടക്കാൻ നോക്ക്... " അവൻ മലർന്നു കിടന്നു... രേഷ്മ തന്റെ ഭർത്താവിന്റെ നെഞ്ചിൽ തല വച്ച് കിടന്നു... ഒപ്പം ഇരുകൈകൾ കൊണ്ടും അവനെ വരിഞ്ഞു മുറുക്കി... " ഞാൻ വരുന്നതിന് മുൻപ് ആരോട് ആയിരുന്നു ഏറ്റവും ഇഷ്ട്ടം...??? " സജീഷ് നിശബ്ദനായി... അവൾക്ക് അവന്റെ നെഞ്ചിടിപ്പിന്റെ വേഗം അളക്കാം... " അത് ദ്രുതഗതിയിൽ മിടിക്കുന്നു" " പറ... " അവൾ വീണ്ടും ആവർത്തിച്ചു. " എന്റെ അമ്മയോട്.... " രേഷ്മ വീണ്ടും കുറെ നേരം മിണ്ടാതെ ഇരുന്നു... " എന്താ... എന്റെ മോൾക്ക് പറ്റിയത്... " അവൻ ചോദിച്ചു...

💬 Comments

View all comments