0%

Chapter Title : കുറ്റബോധം 16 [Ajeesh] [Climax]

Author : Ajeesh Read All Parts 768
കൊണ്ടോയി കിടത്തായിരുന്നില്ലേ... ?? " സജീഷ് രേഷ്മയോട് ചോദിച്ചു.... " അമ്മ നല്ല ഉറക്കായിരുന്നു... എണീപ്പിക്കണ്ട എന്ന് വിചാരിച്ചു..." അതാ ഞാൻ.... " അവൾ ന്യായീകരിച്ചു... " സജീഷ് ഒന്നും മിണ്ടിയില്ല... തോർത്ത് അവളുടെ കയ്യിൽ കൊടുത്ത ശേഷം അകത്തേക്ക് കയറിപ്പോയി " ഒരു ഗൗരവം അവന്റെ മുഖത്ത് ഉണ്ടായിരുന്നു... രേഷ്മ തല കുനിച്ചു നിന്നു.. 'അമ്മ അവളുടെ തോളിൽ കൈ വച്ചു പതിയെ വിളിച്ചു... " മോള് വാ... അവൻ വെറുതെ ഓരോന്ന് പറയുന്നതല്ലേ... " അവൾ അമ്മയെ നോക്കി ഒരു ചെറു പുഞ്ചിരി തൂകി... പക്ഷെ അവളിൽ അപ്പോഴും സന്തോഷത്തിന്റെ നാമ്പുകൾ ഓടിക്കളിക്കുന്നുണ്ടായിരുന്നു... അമ്മയെ മുറിയിൽ കൊണ്ട് കിടത്തി ലൈറ്റ് എല്ലാം അണച്ച് അവൾ തന്റെ മുറിയിലേക്ക് കയറി..." പിള്ളേര് ഒക്കെ ഇങ്ങനെ തുടങ്ങിയാൽ എന്താ ചെയ്യാ... " ജീവിതം എന്താണ് എന്ന് പോലും അറിയാത്ത പ്രയാത്തിൽ ഓരോ കാര്യങ്ങളെ ചാവാൻ... " അവൾ മുറിയിലേക്ക് വന്നതും അവൻ പറഞ്ഞു... മറുപടി ആയി ഒന്നും തന്നെ ഉണ്ടായില്ല... എങ്ങനെ ഉണ്ടാവാൻ ആണ്... ഒരു കാലത്ത് തന്റെ എല്ലാം ആയിരുന്നവൻ ഇതുപോലെ ജീവൻ വെടിഞ്ഞതാണ്... അതും ഞാൻ ഒരുത്തി കാരണം... " അവൾ കിടക്കയുടെ വിരി ഒന്നുകൂടി ഒതുക്കി വിരിച്ചു... " ജീവിതത്തിലെ ചെറിയ വിഷമം പോലും നേരിടാൻ ത്രാണി ഇല്ലാത്തവരാ ഈ ആത്മഹത്യ ചെയ്യാ... " സജീഷ് വീണ്ടും തുടർന്നു... മറുപടി കൊടുക്കാതിരിക്കാൻ വയ്യ... എന്റെ ഭാഗം പറയുകതന്നെ... അവൾ തീരുമാനം എടുത്തു... തലയണ എടുത്ത് തട്ടി കുടഞ്ഞ് സജീഷിന്റെ നേരെ നീട്ടി...
"

💬 Comments

View all comments