0%

Chapter Title : കുറ്റബോധം 16 [Ajeesh] [Climax]

Author : Ajeesh Read All Parts 340
ചെയ്യോ ??? " സജീഷിന്റെ ഉള്ളിൽ ദേഷ്യം കയറ് പൊട്ടിക്കാൻ തുടങ്ങി... " നിനക്കിത് എന്താ പെണ്ണേ... " ഒരോന്ന് ആലോചിച്ചു കൂട്ടാണ്ട് കിടക്കാൻ നോക്ക്... " അവൻ മലർന്നു കിടന്നു... രേഷ്മ തന്റെ ഭർത്താവിന്റെ നെഞ്ചിൽ തല വച്ച് കിടന്നു... ഒപ്പം ഇരുകൈകൾ കൊണ്ടും അവനെ വരിഞ്ഞു മുറുക്കി... " ഞാൻ വരുന്നതിന് മുൻപ് ആരോട് ആയിരുന്നു ഏറ്റവും ഇഷ്ട്ടം...??? " സജീഷ് നിശബ്ദനായി... അവൾക്ക് അവന്റെ നെഞ്ചിടിപ്പിന്റെ വേഗം അളക്കാം... " അത് ദ്രുതഗതിയിൽ മിടിക്കുന്നു" " പറ... " അവൾ വീണ്ടും ആവർത്തിച്ചു. " എന്റെ അമ്മയോട്.... " രേഷ്മ വീണ്ടും കുറെ നേരം മിണ്ടാതെ ഇരുന്നു... " എന്താ... എന്റെ മോൾക്ക് പറ്റിയത്... " അവൻ ചോദിച്ചു... " ഏട്ടാ.... അമ്മക്കോ എനിക്കോ എന്തെങ്കിലും പറ്റിയാലും ഏട്ടൻ ആത്മഹത്യ ചെയ്യില്ലല്ലോ അതെന്താ..... " ഇത്തവണ സജീഷിന് ശരിക്കും ദേഷ്യം വന്നു... അവൻ തന്റെ മാറിൽ നിന്ന് രേഷ്മയെ എണീപ്പിച്ചു... " നിനക്ക് ഇപ്പൊ ചാവാൻ തോന്നണുണ്ടോ ? " " അല്ല കുറെ നേരം ആയല്ലോ തുടങ്ങീട്ട്... " നിനക്ക് ഇപ്പൊ ഈ വീട്ടിൽ എന്താ ഇവിടെ കുറവ്‌... " അവൻ ഇടറുന്ന ശബ്ദത്തോടെ ചോദിച്ചു.... " അതോ എന്നെ നിനക്ക് ഇഷ്ടപ്പെട്ടില്ലെന്നുണ്ടോ ? "
രേഷ്മ തല കുമ്പിട്ട് ഇരുന്നു... അവൾ അപ്പോഴും മറ്റൊരു ചിന്തയിൽ ആയിരുന്നു... " ഇല്ല ... ആരും ചെയ്യില്ല.... പരസ്പരം സ്നേഹിക്കുന്നവർ അല്ലാതെ ആരും തന്റെ ജീവൻ വിട്ടുകൊടുക്കാൻ തയ്യാറായിട്ടില്ല " അവൾ വല്ലാതെ ആദി പൂണ്ട് ഇരിക്കുകയാണ് എന്ന് അവന് മനസ്സിലായി... എന്തോ വിഷമം അവളെ അലട്ടുന്നുണ്ട് എന്ന കാര്യവും അവൻ വിസ്മരിച്ചില്ല സജീഷ് അവളുടെ തോളിൽ തന്റെ ഇരുകൈകളും വച്ചു... " ഇല്ല .... നീ പറഞ്ഞത് ശരിയാണ്... ഞാൻ ഒരിക്കലും ആത്‍മഹത്യ ചെയ്യില്ല.... 'അമ്മ മരിച്ചാലും, നീ മരിച്ചാലും... പക്ഷെ ഞാൻ നീയുമായി പ്രണയത്തിൽ ആയിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ അത് ചെയ്യുമായിരുന്നു.... " " അത് എന്തുകൊണ്ടാണ് എന്നറിയോ??? " ഒരു

💬 Comments

View all comments